Breaking News

പി.വി സുരേഷ് കിനാനൂർ കരിന്തളം പഞ്ചായത്തിലെ പര്യടനം പൂർത്തിയാക്കി


 



ചായ്യോം: സ്വാതന്ത്രസമരസേനാനി മുല്ലച്ചേരി കൃഷ്ണൻനായരുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി യു. ഡി. എഫ് സ്ഥാനാർത്ഥി പി. വി. സുരേഷ്
കിനാനൂർ കരിന്തളം പഞ്ചായത്തിൽ പര്യടനം ആരംഭിച്ചു. ചായ്യോത്ത്‌, കൂവാറ്റി, നെല്ലിയടുക്കം, പള്ളം, ബിരിക്കുളം, പരപ്പ, കൂരാംകുണ്ട്, കാരാട്ട്, കോളംകുളം, പെരിയങ്ങാനം, കുമ്പളപ്പള്ളി, മൂക്കട, കാലിച്ചമരം, കോയിത്തട്ട, കരിന്തളം, എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ശേഷം ചോയ്യംകോട് സമാപിച്ചു. നാടെങ്ങും സ്ഥാനാർഥിയെ സ്വീകരിക്കാനും ഒപ്പം നിന്ന് സെൽഫിയെടുക്കാനും ആളുകൾ നിറഞ്ഞു നിന്നു.
പരപ്പയിൽ സ്ഥാനാർത്ഥി പി. വി സുരേഷിന് വേണ്ടി പ്രചരണം നടത്താൻ മുൻ കർണാടക മന്ത്രി രമനാഥ റൈ എത്തി.

No comments