Breaking News

മഞ്ചേശ്വരത്ത് ഇടതു സ്ഥാനാർത്ഥി മാറിയും മറിഞ്ഞും.. ഒടുവിൽ വിവി രമേശനെ സ്ഥാനാർത്ഥിയാക്കാൻ ധാരണ

മഞ്ചേശ്വരം: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ജില്ലാ കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനുമായ വി വി രമേശന്‍ മത്സരിക്കാൻ സാധ്യത. ഇവിടെ കെആര്‍ ജയാനന്ദയെയാണ് സിപിഎം ആദ്യം പരിഗണിച്ചത്.  പിന്നീട് ശങ്കർ റൈ മാസ്റ്ററുടെ പേര് ഉയർന്നു വന്നു. എന്നാല്‍ മണ്ഡലം കമ്മിറ്റിയില്‍ അംഗീകാരം ലഭിക്കാത്തതിനാല്‍ സിപിഎം തീരുമാനം പുനഃപരിശോധിക്കുക ആയിരുന്നു. ഇന്നു ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ വി വി രമേശന്റെ പേര് നിര്‍ദ്ദേശിക്കുകയും മണ്ഡലം കമ്മിറ്റി അംഗീകരിക്കുകയുമായിരുന്നു. വി വി രമേശന്‍ സ്ഥാനാര്‍ഥിത്വം ഇന്ന് വൈകുന്നേരത്തോടെ കൂടി സിപിഎം ഔദ്യോഗികമായി പ്രഖ്യാപിക്കും.

No comments