Breaking News

കാഞ്ഞങ്ങാട് നിയോജക മണ്ഡലം കേരള കോൺഗ്രസ്സ് (ജോസഫ്) ഗ്രൂപ്പിന് സാധ്യത


വെള്ളരിക്കുണ്ട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ലഭിക്കാൻ സാധ്യത. 

മണ്ഡലം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്  ലഭിക്കുകയാണെങ്കിൽ സാധ്യത പട്ടികയിലുള്ളവർ ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ്, ജില്ലാ സെക്രട്ടറി ജെയിംസ് മാരൂർ, യൂത്ത് ജില്ലാ പ്രസിഡണ്ട് പ്രിൻസ് പ്ലാക്കൽ, സംസ്ഥാന സെക്രട്ടറി കേരള എൻജിഒ ഫ്രണ്ട് പി.ജെ.സന്തോഷ് എന്നിവരാണ് ജോസഫ് ഗ്രൂപ്പിൽ നിന്നും സാധ്യത പട്ടികയിലുള്ളവർ. കാഞ്ഞങ്ങാട് അല്ലെങ്കിൽ തൃക്കരിപ്പൂർ മണ്ഡലമോ ആകാനാണ് സാധ്യതയെന്നാണ് നേതാക്കൾ പറയുന്നത്.

തെക്കൻ ജില്ലകളിൽ നിന്നുള്ള ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന നിലപാടിലാണ് നേതൃത്വം, അതു കൊണ്ട് തന്നെ പ്രാദേശിക നേതാക്കൾക്ക് സാധ്യത ഏറുന്നു.

No comments