Breaking News

ഉദുമ മണ്ഡലത്തില്‍ ഇത്തവണ പോരാട്ടം കനക്കും ഇടതു സ്ഥാനാര്‍ത്ഥി സി.എച്ച് കുഞ്ഞമ്പു പ്രചാരണം തുടങ്ങി


ഉദുമ:​എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന ഉദുമ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങി ഇടതു സ്ഥാനാര്‍ത്ഥി സി.എച്ച്. കുഞ്ഞമ്പു. ജന്മനാട്ടില്‍ നിന്നാണ് സ്ഥാനാര്‍ത്ഥി ആദ്യദിനം പ്രചാരണം ആരംഭിച്ചത്. 30 വര്‍ഷം മുന്‍പ് പി.രാഘവന്‍ കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്ത മണ്ഡലമാണ് ഉദുമ. എന്നാല്‍ ഇത്തവണത്തേത് എല്‍ഡിഎഫിന് അഭിമാന പോരാട്ടമാണ്. തീപാറുന്ന പോരാട്ടത്തിന് ഇടത് മുന്നണി കളത്തിലിറക്കിയത് 2006 ല്‍ മഞ്ചേശ്വരം പിടിച്ച സി.എച്ച്. കുഞ്ഞമ്പുവിനെ. തന്റെ നാലാമത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറുമെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ രണ്ടു തവണ എം.എൽ.എ ആയ കെ കുഞ്ഞിരാമൻ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ എൽഡിഎഫിന് നേട്ടമാകും. 


എതിരാളികളുടെ ചിത്രം തെളിയും മുന്നേ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. പെരിയ ഇരട്ട കൊലപാതകം

മുന്‍നിര്‍ത്തിയുള്ള യുഡിഎഫ് പ്രചാരണ ശ്രമം മണ്ഡലത്തില്‍ വിലപോവില്ലെന്നും സ്ഥാനാര്‍ത്ഥി ഉറപ്പിച്ച് പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുണ്ടായ തിരിച്ചടി തദ്ദേശത്തില്‍ മറികടന്നതിന്റെ ആത്മവിശ്വാസമുണ്ട് ഇടത് ക്യാമ്പിന്.

കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയയാകും യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നും സൂചനയുണ്ട്.

No comments