തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നരേന്ദ്ര മോദി കേരളത്തിലേക്ക്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. ഈ മാസം അവസാനം നാല് ജില്ലകളിൽ ബിജെപി സംഘടിപ്പിക്കുന്ന റാലികളിൽ മോദി പങ്കെടുക്കും. വലിയ പ്രതീക്ഷയോടെയാണ് ബിജെപി ഇത്തവണ കേരളാ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ദേശീയ നേതാക്കളെയടക്കം എത്തിച്ച് ശക്തമായ പ്രചാരണം നടത്താനാണ് തീരുമാനം.

No comments