ജില്ലാ ലൈബ്രറി കൗണ്‍സില്‍ പദ്ധതിയുടെ ഭാഗമായി പനത്തടി, കള്ളാര്‍ പഞ്ചായത്ത് നേതൃത്വസമിതിയുടെ നേതൃത്വത്തിൽ സാഹിത്യ സാമൂഹ്യ വികസന സംവാദം സംഘടിപ്പിച്ചു
രാജപുരം: ഗ്രന്ഥശാലകള്‍ വീടുമായുള്ള ബന്ധം വളര്‍ത്തിയെടുക്കുന്നതിനും, കുടുംബാംഗങ്ങളെ ഗ്രന്ഥശാലയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷൃത്തോടെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പദ്ധതിയുടെ ഭാഗമായി
പനത്തടി, കള്ളാര്‍ പഞ്ചായത്ത് നേതൃത്വസമിതിയുടെ നേതൃത്വത്തിൽ എംവിഎസ് മാച്ചിപ്പള്ളിയുടെ സഹകരണത്തോടെ
വീട്ടുമുറ്റത്തൊരു സാഹിത്യ സാമൂഹ്യ വികസന സംവാദം സംഘടിപ്പിച്ചു. കെ എസ്ടിഎ ജില്ലാ സെക്രട്ടറി പി ദിലിപ്കുമാർ ഉദ്ഘാടനം ചെയ്തു. നേതൃത്വ സമിതി കൺവീനർ എ കെ രാജേന്ദ്രൻ അധ്യക്ഷനായി. ബളാംതോട് ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ പി ശംബൂ കവിതാലാപനം നടത്തി ചർച്ച സംഘടിപ്പിച്ചു. ജില്ലാ ലെബ്രറി കൗണ്‍സില്‍ അംഗം കെ പത്മനാഭന്‍, അനന്ദു കൃഷ്ണ, അനിത ദിനേശന്‍, ദേവനന്ദന്‍ എന്നിവർ സംസാരിച്ചു. പുഷ്പ സ്വാഗതവും,സുരേഷ് ബാബൂ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

No comments