എൻ.ഡി.എ സ്ഥാനാർത്ഥി എം.ബൽരാജിൻ്റെ വിജയത്തിനായി കവലയോഗങ്ങൾക്ക് തുടക്കമായി
പഞ്ചായത്ത് പര്യടനത്തിൻ്റെ ഭാഗമായി കവല യോഗങ്ങൾക്ക് വെള്ളിയാഴ്ച രാവിലെ മടിക്കൈ അമ്പലത്തുക്കരയിൽ തുടക്കമായി. സ്ഥാനാർത്ഥി എത്തും മുമ്പോ നേതാക്കളുടെ കത്തികയറുന്ന പ്രസംഗം .മടിക്കൈ പഞ്ചായത്തിൽ കേന്ദ്ര പദ്ധതിയുടെ ഭാഗമായി പൂർത്തിയായ സോളാർ പാർക്കിൽ ഉൽപ്പാദിപ്പിക്കേണ്ട 200മെഗാവാട്ട് വൈദ്യുതി സ്ഥലം എം എൽ എയും മന്ത്രിസഭയിലെ രണ്ടാമൻ്റെ പിടിപ്പുകേട് കൊണ്ട് 150 മെഗാവാട്ട് വൈദ്യുതി നഷ്ടപ്പെടുത്തിയ മന്ത്രി പൊതു ജനത്തിന് ബാധ്യതയായി മാറിയെന്നും സർക്കാർ ഭൂമി കൈയേറി സ്വന്തക്കാർ വീതം വെച്ച് കൊടുക്കുന്ന ജോലിയാണ് ഇപ്പോൾ ബ്രാഞ്ച് സെക്രട്ടറിമാർ ചെയ്യുന്നതെന്ന് മടിക്കൈ അമ്പലത്തു കരയിൽ നടന്ന യോഗം ഉൽഘാടനം ചെയ്ത് സംസാരിച്ചുകൊണ്ട് കർഷകമോർച്ച ജില്ലാ പ്രസിഡൻറ് വി. കുഞ്ഞിക്കണ്ണൻ ബളാൽ പറഞ്ഞു. ബിജെപി മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് പി.മനോജ് കുമാർ അധ്യക്ഷതനായി.പൂത്തങ്കാൽ , കാഞ്ഞിരപൊയിൽ,
കോതോട്ട് പാറ ,മുന്ന് റോഡ്,
എരിക്കുളം, ബങ്കളം,അടുക്കത്ത് പറമ്പ് ,
മേക്കാട്ട് ,കാലിച്ചാംപെതി എന്നി സ്ഥലങ്ങളിലും
അജാനൂർ പഞ്ചായത്തിൽ രാംനഗർ,മാവുങ്കാൽ ,
വെള്ളിക്കോത്ത് , വേലാശ്വരം,
രാവണീശ്വരം, തണ്ണോട്ട് ,
മഡിയൻ ,മാണിക്കോത്ത് , പടിഞ്ഞാറക്കര ,കൊളവയൽ , പൊയ്യക്കര ,കിഴക്കുംകര , വന്ദേമാതരം (പുതിയകണ്ടം) പള്ളോട്ട് എന്നി സ്ഥലങ്ങളിലും
കവല യോഗങ്ങൾ നടത്തി. അതാത് പ്രദേശങ്ങളിലെ കടകളിലും പൊതുജനങ്ങളോടും വോട്ട് അഭ്യാർത്ഥിച്ചു.വിവിധ യോഗങ്ങളിൽ
മണ്ഡലം പ്രസിഡൻറ് എൻ മധു , ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഇ. കൃഷ്ണൻ ,ജില്ലാ സെക്രട്ടറി കെ ശോഭന എച്ചിക്കാനം , മണ്ഡലം ജനറൽ സെക്രട്ടറി എം പ്രശാന്ത്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് റോയി ജോസഫ്,
ജില്ലാ കമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ മാവുങ്കാൽ, എ കെ സുരേഷ് ,എം പ്രദീപൻ , അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം വി മധു, വൈസ് പ്രസിഡൻ്റ് മിഥില പ്രസാദ് ,ഗംഗാധരൻ രംനഗർ, മടിക്കൈ പഞ്ചായത്ത് ജനറൽ സെക്രട്ടറി എം. പ്രകാശൻ എച്ചിക്കാനം എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് ഒ. ജയറാം, ശരത് മരക്കാപ്പ്, ജയേഷ് കാഞ്ഞങ്ങാട്, ഉണ്ണികൃഷ്ണൻ നെല്ലിക്കാട്ട് എന്നിവർ സ്ഥാനാർത്ഥി അനുഗമിച്ചു

No comments