Breaking News

അജാനൂരിൻ്റെ തീരദേശ മണ്ണിൽ സ്നേഹവായ്പ്പുളേറ്റ് നാട്ടുകാരുടെ പ്രിയപ്പെട്ട ചന്ദ്രേട്ടൻ


കാഞ്ഞങ്ങാട്: തീരദേശ മണ്ണിൽ അമ്പു നായർ കാട്ടിത്തന അജാനൂരിൻ്റെ വികസന വഴിയിൽ ജനങ്ങളുടെ സ്നേഹവായ്പ്പേറ്റ് ഇടതു പക്ഷ സ്ഥാനാർത്ഥി ഇ ചന്ദ്രശേഖരൻ്റെ പര്യടനം. ഇ ചന്ദ്രശേഖരൻ്റെ പടുകൂറ്റൻ ബോഡുകളും കൊടിതോരണങ്ങളും ചുമരെഴുത്തുകളും നിറഞ്ഞ അജാനൂരിൻ്റെ രാജകീയ പാതയോരങ്ങൾ. തലയെടുപ്പോടെ വിനോദ സഞ്ചാര വികസന പ്രതീക്ഷയോടെ നിൽക്കുന്ന മഞ്ഞം പൊതികുന്ന്, വെള്ളിക്കോത്ത് സ്കൂൾ മുറ്റത്തെ 3 കോടിയുടെ മനോഹരമായ കെട്ടിടം, സമൃദ്ധിയുടെ നാളുകൾ സമ്മാനിച്ച ഇടതുപക്ഷ സർക്കാർ, സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ ഇടതുപക്ഷത്തിൻ്റെ പ്രസക്തി എന്നിവ വിശദീകരിച്ചു കൊണ്ട് ഓരോ സ്ഥാനാർത്ഥി സ്വീകരണ കേന്ദ്രങ്ങളിലും വിശദമായ പ്രസംഗം.  മീനച്ചൂടിനേയും പുരോത്സവത്തേയും കവച്ച് വെച്ച് സ്വീകരണ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക്, ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നൂറുകണക്കിന് പേരാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തിയത്.


 എല്‍ഡിഎഫ്‌ കാഞ്ഞങ്ങാട്‌ മണ്‌ഡലം സ്ഥാനാര്‍ത്ഥി മന്ത്രി ഇ ചന്ദ്രശേഖരന്‍  രാവിലെ 9 മണിക്ക് തന്നെ‌ തണ്ണോട്ട്‌ നിന്ന്‌ പര്യടനം ആരംഭിച്ചു.തുടർന്ന് പാടിക്കാനം,  മുക്കൂട്‌, കൊട്ടിലംഗാട്‌, കുന്നുപാറ, പാണംതോട്‌,  മഡിയന്‍,  അടോട്ട്‌,  വെള്ളിക്കോത്ത്‌,  മൂലക്കണ്ടം, ‌ കാട്ടുകുളങ്ങര,  മേലടുക്കം,‌ പള്ളോട്ട്‌.  നാലപ്പാടം, ‌ മുച്ചിലോട്ട്‌, , നോര്‍ത്ത്‌ കോട്ടച്ചേരി, ‌ ഇട്ടമ്മല്‍, അജാനൂര്‍ കടപ്പുറം, ‌ അതിയാല്‍ കടപ്പുറം, പൊയ്യക്കര, ‌ കാറ്റാടി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷം എട്ട്‌ മണിക്ക്‌ കൊളവയലില്‍ സമാപിച്ചു.


വിവിധ ഇടങ്ങളിലായി കാഞ്ഞങ്ങാട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവീനർ കെ.വി കൃഷ്ണൻ, ചെയർ മാൻ വി.കെ രാജൻ, എം. പൊക്ലൻ, എം.അസിനാർ,

കെ. രാജ് മോഹൻ, മൂലക്കണ്ടം പ്രഭാകരൻ, കരുണാകരൻ കുന്നത്ത്, പി.കെ നിഷാന്ത്, ഷാലു മാത്യു, സി.കെ ബാബുരാജ്, അഡ്വ. കെ. മോഹൻ കുമാർ, ജോൺ ഐമൺ, എ. തമ്പാൻ, കെ.സബീഷ്, പി. ശോഭ, ദേവീ രവീന്ദ്രൻ പി.പി രാജു, പീറ്റർ, എന്നിവർ സംസാരിച്ചു.

No comments