Breaking News

സഹപാഠിക്ക് കൈത്താങ്ങേകാൻ സെൻ്റ്.ജൂഡ്സിലെ 96ബാച്ച് SSLC കൂട്ടായ്മ പ്രവർത്തകർ കൈകോർത്തു വെള്ളരിക്കുണ്ടിലെ സുനിതയുടെ ചികിത്സയ്ക്കായി 96ബാച്ച് ഒരാഴ്ചകൊണ്ട് പിരിച്ച് നൽകിയത് മൂന്നരലക്ഷം രൂപ!


വെള്ളരിക്കുണ്ട്: ഇരു വൃക്കകളിലും രോഗം ബാധിച്ച വെള്ളരിക്കുണ്ട് ചെമ്പൻകുന്നിലെ പി.വി സുനിതയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സഹപാഠികൾ ഒരേ മനസോടെ കൈകോർത്തു. വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ 96 എസ്.എസ്.എൻ.സി ബാച്ച് കൂട്ടായ്മയാണ് തങ്ങളുടെ സഹപാഠിക്ക് കൈത്താങ്ങേകാൻ കൈകോർത്തത്.

സുനിതയ്ക്ക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് മാത്രം 35 ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. 

ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യേണ്ടി വരുന്നതിനാൽ ഭർത്താവിന് ജോലിക്ക് പോകാനും കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനോടകം ചികിത്സക്കായി നല്ലൊരു തുക ചിലവായി.  ലക്ഷങ്ങൾ ചിലവ് വരുന്ന ശസ്ത്രക്രിയ നടത്തിയാലെ സുനിതയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ സാധിക്കു എന്ന് മനസിലാക്കിയ വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ 1995-96 എസ്.എസ്.എൽ.സി ബാച്ച് വാട്സാപ്പ് കൂട്ടായ്മയിലെ ഓരോ അംഗങ്ങളും തങ്ങളുടെ സഹപാഠിക്ക് വേണ്ടി മനസറിഞ്ഞ് സഹായിച്ചപ്പോൾ വെറും ഒരാഴ്ചകൊണ്ടത് മൂന്നരലക്ഷം രൂപയായി മാറി. കോവിഡ് പ്രതിസന്ധികൾക്കിടയിലും പ്രിയ സഹപാഠിയുടെ വേദന തിരിച്ചറിഞ്ഞ കൂട്ടുകാർ തങ്ങളാലാവും ശ്രമിച്ചതിൻ്റെ ഫലമായാണ് ഈയൊരു തുക സമാഹരിക്കാനായത്.


ടീം ലീഡർ ജോയൽ ജോസഫിൻ്റെ നേതൃത്വത്തിൽ ബിൻ്റോ പോൾ, ജിഷോജോസ് ,ഷിജു മാത്യു, മഹേഷ് റാവു, റോണി പി.സി, ചന്ദ്രു വെള്ളരിക്കുണ്ട്, രാജേഷ് കെ.ആർ,മാരീസ് പി ചാക്കോ, ഓമന.ബി, ബോബിബിജു എന്നിവർ 96 കൂട്ടായ്മയുടെ പ്രതിനിധികളായി സുനിത താമസിക്കുന്ന  കോഴിക്കോട് കുന്ദമംഗലത്തെ വീട്ടിലെത്തി. സുനിതയുടെ വീട്ടിലെ ഒത്തു ചേരലിൽ എല്ലാവരും പഴയ സ്കൂൾ കാലഘട്ടത്തിലെ ഓർമ്മകളിലേക്ക് അൽപ നേരം വാചാലമായി. കൂട്ടായ്മ സ്വരൂപിച്ച സഹായധനം എല്ലാവരും ചേർന്ന് സുനിതയ്ക്ക് കൈമാറിയ ശേഷം തുടർന്നും കൂടെയുണ്ടാകുമെന്ന ഉറപ്പു നൽകിയാണ് അവിടെ നിന്നും ഇറങ്ങിയത്

No comments