Breaking News

യു.ഡി.എഫ് സ്ഥാനാർഥി പി.വി സുരേഷിന് വേണ്ടി പടുകൂറ്റൻ പ്രചരണബാനർ സ്ഥാപിച്ച് മാലോത്ത് കസബ കെ.എസ്.യു പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ


മാലോം: നിയമസഭ തിരഞ്ഞെടുപ്പിൽ പഴയ കെ സ് യൂ കാരൻ സ്ഥാനാർഥി ആയതിന്റെ ആവേശത്തിലാണ് മലയോരവും. കെ സ് യൂ വിന്റെ മുൻ ജില്ലാ നേതാവും ഇപ്പോൾ കാസറഗോഡ് ജില്ലാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി കൂടിയായ കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാർഥിക്ക് ആശംസകളുമായി മാലോത് കസബ കെ സ് യൂ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. മാലോതും, വള്ളിക്കടവിലും, കൊന്നക്കാടും കൂറ്റൻ ഫ്ലെക്സ്കൾ സ്ഥാപിക്കുകയും പൂർവ്വ വിദ്യാർത്ഥികൾ ആയ കെ സ് യൂ പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രചരണവും നടന്നു. ഇത്തവണ പി വി സുരേഷ് ജയിക്കും എന്ന ആത്മ വിശ്വാസത്തിലാണ് പ്രവർത്തകരും. Ksu പൂർവ്വ വിദ്യാർത്ഥി വട്സപ് കൂട്ടായ്മ അംഗങ്ങൾ ആയ ഡാർലിൻ ജോർജ് കടവൻ, ഗിരീഷ് വട്ടക്കാട്ട്, സോമേഷ്,വിനീത് സി കെ,ജോമോൻ, അമൽ പാറത്താൽ, അമൽ ആഗസ്റ്റിൻ, സ്മിജു, സുബിത്, ഷിന്റോ നീർവേലിൽ എന്നിവർ നേതൃത്വം നൽകി.

No comments