Breaking News

കാമുകിക്ക് സർപ്രൈസ് കൊടുക്കാ൯ 2.5 കിലോമീറ്റർ റോഡിൽ ‘ഐ ലവ് യൂ, ഐ മിസ് യൂ’ എന്നെഴുതി നിരാശാ കാമുക൯




ഇഷ്ടപ്പെടുന്ന ആളുകൾക്ക് സർപ്രൈസ് നൽകാ൯ നാം പല കാര്യങ്ങളും ചെയ്യാറുണ്ട്. അവരെ സന്തോഷിപ്പിക്കുക എന്നതാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ പലരും ഉദ്ദേശിക്കുന്നത്. എന്നാൽ, മഹാരാഷ്ട്രയിലെ കോൽഹാപൂരിലെ ഒരു യുവാവ് തന്റെ കാമുകിയെ ഞെട്ടിക്കാ൯ വേണ്ടി ചെയ്തത് കേട്ടാൽ സിനിമാ രംഗമാണെന്നെ തോന്നൂ. കോൽഹാപൂരിലെ ഷിരോൾ തെഹ്സിലിന് കീഴിൽ വരുന്ന ധര൯ കുട്ടി ഗ്രാമക്കാരാനായ യുവാവാണ് രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് മുഴുവ൯ ‘ഐ ലവ് യൂ, ഐ മിസ് യൂ’ എന്ന മെസേജ് എഴുതിയിരിക്കുന്നത്. അതേസമയം ഇത് എഴുതിയത് ആരാണെന്ന് ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. ഗ്രാമത്തിലെ പ്രധാന റോഡിലാണ് ഇദ്ദേഹം പെയ്ന്റ് ഉപയോഗിച്ച് കാമുകിയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചത്

ഹിന്ദിയിൽ വേറെയും സന്ദേശങ്ങൾ കാമുക്കിക്ക് വേണ്ടി വച്ചിട്ടുണ്ട് . “ഐ മിസ് യൂ. സിന്ദഗീ കേ സാഥ്, സിന്ദഗി കേ ബാദ് ഭി“. (ജീവിതത്തിൽ ഉടനീളവും ജീവിതത്തിനു ശേഷവും നിന്നെ ഞാ൯ മിസ് ചെയ്യും).


വെളുത്ത ഓയിൽ പെയ്ന്റ് ഉപയോഗിച്ചാണ് ജെയ്സിംഗ് പൂർ - ധര൯ കുട്ടി റൂട്ടിൽ രണ്ടര കിലോമീറ്ററോളം ദൂരം കാമുകിക്കുള്ള സന്ദേശം എഴുതിയതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിന് ശേഷം അധികൃതർ നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് അധികൃതർ വെള്ള പെയിന്റ് ഉപയോഗിച്ച് മെസേജ് മായ്ക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

No comments