Breaking News

വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കാന്‍ രണ്ട് മാസം കൂടി സമയം അനുവദിച്ച് കോടതി


വാഹനങ്ങൾ ഓരോസമയത്തും എവിടെയെത്തിയെന്നു കണ്ടെത്താൻ സഹായിക്കുന്ന വെഹിക്കിൾ ലോക്കേഷൻ ട്രാക്കിങ് ഡിവൈസ് (വി.എൽ.ടി.ഡി.-ഗതിനിർണയ സംവിധാനം) നടപ്പാക്കാൻ ഹൈക്കോടതി രണ്ടുമാസംകൂടി അനുവദിച്ചു.

യാത്രക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി നടപ്പാക്കുന്ന സംവിധാനം പൂർണതോതിൽ കർശനമായി നടപ്പാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം വെങ്ങോലയിലെ ജാഫർ ഖാൻ നൽകിയ ഹർജിയിലാണിത്. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

ഇത് നടപ്പാക്കാൻ കൂടുതൽസമയം ആവശ്യപ്പെട്ട് ഓൾ കേരള സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തേ കെ.എസ്.ആർ.ടി.സി.യുടെ അപേക്ഷയിൽ കോടതി അവർക്ക് കൂടുതൽ സമയം അനുവദിച്ചിരുന്നു.

ഗതിനിർണയസംവിധാനം നടപ്പാക്കാൻ നടപടികളെടുത്തുവരുകയാണെന്ന സർക്കാരിന്റെ വിശദീകരണവും കോടതി പരിഗണിച്ചു. ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയുമുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

No comments