Breaking News

ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കോവിസ് 19 വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കോവിസ് 19 വാക്സിൻ നൽകി. വായനശാലയുടെ നേതൃത്വത്തിൽ നൂറോളം പേരെ കൊയോങ്കര ഹെൽത്ത് സബ്ബ് സെന്ററിൽ വാഹനത്തിൽ എത്തിച്ച് കോവിസ് വാക്സിൻ നൽകാൻ സൗകര്യമൊരുക്കി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് . എൻനിർവ്വഹിച്ചു. ചടങ്ങിൽ ജെ.എച്ച് ഐ തോമസ് പി. എംരാജേഷ് പുറവങ്കര., ജെ.പി എച്ച് എൻമാരായ പത്മിനി . സി , ശീലത, ആശ വർക്കർ ന്മാരായ സതി ടി.വി, ഓമന കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലൻ, വയോജന വേദി കൺവീനർ സദാനന്ദൻ പി , ലൈബ്രേറിയ സബ്ന സജി എന്നിവർ നേതൃത്വം നൽകി.

No comments