കടുമേനി സർക്കാരി കോളനിയിലെ രാമകൃഷ്ണൻ്റെ മരണം കൊലപാതകം; ഭാര്യയും മക്കളുടെ കാമുകന്മാർ അടക്കം 6 പേർ അറസ്റ്റിൽ
ചിറ്റാരിക്കാൽ: കടുമേനി സർക്കാരി പട്ടികജാതി കോളനിയിൽ പാപ്പിനി വീട്ടിൽ രാമകൃഷ്ണന്റെ (47) മരണം കൊലപാതകം.ഇതുമായി ബന്ധപ്പെട്ട് ഭാര്യയേയും മക്കളും കാമുകന്മാരും സുഹൃത്തിനേയും അടക്കം ആറ് പേരെ പോലീസ് അറസ്റ്റുചെയ്തു. രാമകൃഷ്ണന്റെ ഭാര്യ പി കെ. തമ്പായി (40) ,മക്കൾ പി ആർ.രാധിക (19), കമുകൻമാരായ കോളനിയിലെ നാരായണന്റെ മകൻ പി എസ് സുനിൽ (19) ,മനോജിന്റെ മകൻ പി. മഹോഷ്(19) ,ഇവരുടെ സഹായിയും രാമകൃഷ്ണന്റെ മറ്റൊരു മകളുമാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് ഉച്ചകഴിഞ്ഞ്ഹോസ്ദുർഗ്ഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് വീടിന് സമീപത്തെ കുറ്റികാട്ടിൽ രാമകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ തോർത്ത് മുണ്ട് ചുററികെട്ടിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്, അന്നുതന്നെ മരണം കൊലപാതകമാണെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുകയും മൃതദേഹം മറവുചെയ്യുന്നത് തടയുകയും ചെയ്തിരുന്നു. എന്നാൽ സമഗ്രമായി അന്വേഷണം നടത്തി കുറ്റവാളികളെ ഉടൻ അറസ്റ്റുചെയ്യുമെന്ന പോലീസിന്റെ ഉറപ്പിനെ തുടർന്നാണ് സംസ്കാരം നടത്താൻ അനുവദിച്ചത്.
തുടർന്ന് ചിറ്റാരിക്കാൽ ഇൻസ്പെക്ടർ പി.രാജേഷ്, എസ്.ഐ കെ.പി.രമേശൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തി പ്രതികളെ അറസ്റ്റുചെയ്തത്.രാമകൃഷ്ണന്റെ മക്കളുമായി രണ്ട് യുവാക്കൾക്ക്
പ്രണയമുണ്ടായിരുന്നു. ഇതിന് ഭാര്യ ഒത്താശയും ഉണ്ടായിരുന്നുവത്രെ. എന്നാൽ ഇതിനെ രാമകൃഷ്ണൻ ചോദ്യം ചെയ്തു. ഇതാണ് രാമകൃഷ്ണന്റെ കൊലയിലേക്ക് നയിച്ചത്. 22 ന് രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ രാമകൃഷ്ണൻ ഉമ്മറപ്പടിയിൽ കിടന്നുറങ്ങി. ഭാര്യയും മക്കളുടെ കാമുകന്മാരും സുഹൃത്തും ചേർന്ന് രാമകൃഷ്ണനെ സാരി ഉപയോഗിച്ച് വീട്ടിന്റെ കഴുക്കോലിൽ
കെട്ടിതൂക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.മരിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം അർദ്ധരാത്രി
മൃതദേഹം വീടിന് സമീപത്തെ കാട്ടിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നു. രാമകൃഷ്ണനെ
കൊലപ്പെടുത്തിയശേഷം മക്കളുടെ വിവാഹം നടത്തിക്കുകയായിരുന്നു ഭാര്യയുടെ ലക്ഷ്യമെന്ന്
പോലീസ് പറയുന്നു

No comments