സംസ്ഥാന-ദേശീയ വടംവലി താരങ്ങളെ ആദരിച്ച് പരപ്പയിലെ സംയുക്ത ഡ്രൈവേഴ്സ് യൂണിയൻ
പരപ്പ: സംസ്ഥാന ദേശീയ വടംവലി മത്സരങ്ങളിൽ കൈക്കരുത്തിലൂടെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ കായിക താരങ്ങൾക്കും പരിശീലകർക്കും അനുമോദനമൊരുക്കി സംയുക്ത ഡ്രൈവേഴ്സ് യൂണിയൻ. വെള്ളരിക്കുണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.വിജയൻ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. സംയുക്ത ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡണ്ട് ജിജോ ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിജോ സി ജോസ് സ്വാഗതം പറഞ്ഞു. സ്ക്കൂൾ പ്രിൻസിപ്പൽ സുരേഷ് കക്കോട്ട്, പ്രധാനധ്യാപിക പി.എം പ്രസന്നകുമാരി, പി.ടി.എ പ്രസിഡണ്ട് ദാമോദരൻ കൊടക്കൽ, വടംവലി അസോസിയേഷൻ ജില്ലാ സെക്രട്ടറി ഹിറ്റ്ലർ ജോർജ്ജ്, സി.നാരായണൻ, ഏ ആർ രാജു, ജോണി, പ്രമോദ് വർണം, സി എം ഇബ്രാഹിം, കായിക അധ്യാപിക ദീപ പ്ലാക്കൽ, രമേശൻ മാഷ്, വി പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് കായിക താരങ്ങൾക്ക് സ്വീകരണം നൽകിയത്

No comments