ബി.ജെ.പി- ആര്‍.എസ്. എസ് വോട്ടുകള്‍ യു.ഡി.എഫിന് വേണ്ടെന്ന് എം.എം ഹസ്സന്‍
യു.ഡി.എഫിന് ബി.ജെ.പിയുടെയും ആര്‍.എസ്. എസിന്‍റെയും വോട്ട് വേണ്ടെന്ന് എം.എം ഹസ്സന്‍. വര്‍ഗീയ ശക്തികളുടെ ആരെയും വോട്ട് ആവശ്യമില്ല. തലശ്ശേരി ഉള്‍പ്പെടെ ഒരിടത്തും ബി.ജെ.പി-ആര്‍. എസ്.എസ് വോട്ട് വേണ്ടെന്നും ഹസ്സന്‍ പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധനകരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നതിന് തെളിവ് പുറത്തു വന്നു. മുഖ്യമന്ത്രിയുടെ അഴിമതിയില്‍ തെളിവ് പുറത്ത് വന്നിട്ടും അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തി തുടര്‍ നടപടി ഇല്ലാതാക്കുകയാണ്. ഇഡിക്കെതിരായ ധനമന്ത്രിയുടെ പരാമര്‍ശം ചന്ത പിരിവുകാരുടെ ഭാഷയിലാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും ഹസ്സന്‍ ചോദിച്ചു.
അന്വേഷണ ഏജന്‍സികള്‍ക്കെതിരെ കേസ് എടുക്കുന്നത് തെറ്റ് ചെയ്തിട്ടുണ്ടെന്ന കുറ്റ ബോധം കൊണ്ടാണ്. സി.പി.എം-ബി.ജെ.പി ധാരണ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരായി നടപടി ഇല്ലാത്തത്. ഡല്‍ഹിയില്‍ വച്ചാണ് ഡീല്‍ ഉണ്ടാക്കിയത്. സി.പി.എമ്മിന് തുടര്‍ ഭരണം ബി.ജെ.പിക്ക് സംസ്ഥാനത്തു 10 സീറ്റ് എന്നതാണ് ധാരണ. ഇലക്ഷന്‍ കഴിഞ്ഞാല്‍ സി.പി.എം-ബി.ജെ.പി ധാരണ പൊളിയും. പിണറായിയുടെ ഏകാധിപത്യമാണ് നടക്കുന്നത്. അതിനെതിരെ പറയാന്‍ ഘടക കക്ഷികള്‍ക്ക് പോലും പറ്റുന്നില്ലെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

No comments