Breaking News

ചികിത്സാ നിധി സ്വരൂപിക്കാനുള്ള ഓട്ടം തുടരുന്നു.. ഷിനുവിൻ്റെ ജീവൻ രക്ഷാ മാരത്തോൺ വെള്ളിയാഴ്ച വെള്ളരിക്കുണ്ടിലെത്തി


കാസര്‍കോട് :  കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വരൂപിക്കുവാന്‍ ഷിനു വീണ്ടും ട്രാക്കില്‍. കാസര്‍കോട്ട് നിന്നും ആരംഭിച്ച ജീവന്‍ രക്ഷാ മാരത്തോണ്‍ ഓട്ടം വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വെള്ളിയാഴ്ച്ച വെള്ളരിക്കുണ്ടിലെത്തി.  


നെയ്യാറ്റിന്‍കര ജീവന്‍ രക്ഷാ മാരത്തോണ്‍ ഫൗണ്ടേഷന്റെ ദീര്‍ഘദൂര ഓട്ടക്കാരനായ എസ്.എസ്.ഷിനു കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം സ്വരൂപിക്കുന്നതിന് വേണ്ടിയാണ് ഓടുന്നത്. കാസര്‍കോട്ട് നിന്നും ആരംഭിക്കുന്ന മാരത്തോണ്‍ ഓട്ടം കോഴിക്കോട് ഗാന്ധിപാര്‍ക്കില്‍ സമാപിക്കും. ശേഷം തിരുപനന്തപുരത്തേക്ക് ഓട്ടം തുടരും.

 മാരത്തോണ്‍ ഓട്ടം നടത്തി സ്വരൂപിക്കുന്ന പണം ക്യാന്‍സര്‍ , കിഡ്‌നി, ഹൃദ്രോഗികളായ അടിയന്തിര ശസ്ത്രക്രിയ ആവശ്യമായവര്‍ക്ക് ധനസഹായം നല്‍കുവാന്‍ വിനിയോഗിക്കും. ഓട്ടത്തിന്  ഓരോ  കേന്ദ്രങ്ങളിലും നല്‍കുന്ന സ്വീകരണ യോഗങ്ങളില്‍ മന്ത്രിമാര്‍ , ജനപ്രതിനിധികള്‍, രാഷ്ട്രീയനേതാക്കള്‍, കലാസാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കരുണയുടെ കരങ്ങള്‍ നീട്ടുവാന്‍ ഷിനു നേരത്തെയും മാരത്തോണ്‍ ഓട്ടങ്ങള്‍ നടത്തിയിരുന്നു. ഈ സംരംഭത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടക

No comments