Breaking News

വിശ്വാസം സംരക്ഷിക്കാന്‍ സി പി എം പ്രതിജ്ഞാബദ്ധം: യെച്ചൂരി


വ്യക്തിയുടെ വിശ്വാസം സംരക്ഷിക്കാന്‍ സി പി എം പ്രതിജ്ഞാബദ്ധമാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 35 വര്‍ഷം നീണ്ട ബംഗാളിലെ ഭരണത്തില്‍ ഒരൊറ്റ വര്‍ഗീയ കലാപം പോലും ഉണ്ടായിട്ടില്ല. വ്യക്തികളുടെ വിശ്വാസത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവില്ലെന്നതിന്റെ ഉദാഹരണമാണിതെന്നും യെച്ചൂരി പറഞ്ഞു.
ശബരിമലയില്‍ വിശ്വാസികള്‍ മാപ്പു തരില്ല എന്ന എ കെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളാണ് എല്ലാ തീരുമാനവുമെടുക്കുന്നത്. കേരളത്തില്‍ നേരത്തെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് കണ്ടതാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

No comments