നീലേശ്വരം മന്നംപുറത്ത് കാവില്‍ പൂരംകുളി ചടങ്ങുകള്‍ നടന്നു
പൂരംകുളിയുടെ അനുഷ്ഠാനബന്ധിതമായ ചടങ്ങുകളാല്‍ ഉത്തരകേരളത്തിന്റെ ഗ്രാമ മനസുകള്‍ ധന്യമായി. പൂവിട്ട് കളാരവം മുഴക്കിയ പൂരകുഞ്ഞികളുള്ള വീടുകളിലും തറവാടുകളിലും കാമരൂപം തീര്‍ത്ത് രാവിലെ പൂരകഞ്ഞി തയ്യാറാക്കി. ക്ഷേത്രങ്ങള്‍ പൂരക്കളിയുടെ ആരവത്തിലമര്‍ന്നു. പൂരം കുളിക്ക് ഏറെ പ്രസിദ്ധമായ നീലേശ്വരം മന്നംപുറത്ത് കാവിലെ ദേവീ വിഗ്രഹം എഴുന്നള്ളത്തും തളിയില്‍ ക്ഷേത്രത്തില്‍ വച്ചുള്ള ദേവീ ദേവന്‍മ്മാരുടെ കൂടിച്ചേരലും പിരിയലും നിരവധി ഭക്ത ജനങ്ങളുടെ സാന്നിധ്യത്തില്‍ നടന്നു. രാവിലെ 7 മണിയോടെ മന്നംപുറത്ത് കാവില്‍ നിന്നും ദേവീ വിഗ്രഹം എഴുന്നള്ളിച്ച് കൊട്ടുമ്പുറത്ത് നടയിരുത്തി. തുടര്‍ന്ന് നഗര പ്രതിക്ഷണത്തോടെ തളിയില്‍ ശിവ ക്ഷേത്രത്തിലെത്തി. ദേവീ ദേവന്‍മ്മാര്‍ കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് ദേവിയുടെ നീരാട്ടിനായി നീലേശ്വരം കോവിലകം ചിറയിലെത്തി. ചിറയില്‍ അനുഷ്ഠാന നിറവില്‍ പൂരംകുളി ചടുകള്‍ നടന്നു.
No comments