പാപ്പിനിശ്ശേരി മേല്പാലത്തില് വിള്ളല്‍; പിന്നില്‍ പാലാരിവട്ടം പാലം നിര്‍മിച്ച കമ്ബനി
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പാലം നിര്‍മാണത്തില്‍ അപാകത കണ്ടെത്തി.
റെയില്‍വെ നിര്‍മിച്ച പാലത്തിെന്റ എക്സ്പാന്ഷന് സ്ലാബിെന്റ അടിയിലെ ബീമില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ ഒന്നരയടി കോളം നീളത്തിലുള്ള കോണ്‍ക്രീറ്റ് ഭാഗം ഇളകി വീണു. ഇതേ സ്ലാബിെന്റ തെക്ക് ഭാഗത്ത് അരിക് ഭിത്തിയിലും താഴെയും വിള്ളലും കണ്ടെത്തിയിട്ടുണ്ട്.സ്ലാബിന്റ കോണ്‍ക്രീറ്റ് പാളി ഇളകിവീണ സ്ഥലത്തിനോട് ചേര്‍ന്നാണ് സര്‍വിസ് റോഡ് പോകുന്നത്.
നിരവധി വാഹനങ്ങളും യാത്രക്കാരും സ്ഥിരമായി പോകുന്ന വഴി കൂടിയാണിത്.ആര്.ഡി.എസ് കമ്ബനിയാണ് പാപ്പിനിശ്ശേരി മേല്‍പാലം നിര്‍മിച്ചത്. ഇതേ കമ്ബനി നിര്‍മിച്ച എറണാകുളം ജില്ലയിലെ പാലാരിവട്ടം പാലമാണ് പൊളിച്ചുമാറ്റി പുതിയത് നിര്‍മിച്ചത്.
No comments