നീലേശ്വരം രാജാറോഡ് വികസനം; സര്‍വ്വേ ആരംഭിച്ചു
നീലേശ്വരം രാജാ റോഡ് വികസനം ,സര്‍വ്വേ ആരംഭിച്ചു. 14 മീറ്റര്‍ വീതിയില്‍, ആധുനിക രീതിയില്‍ വികസിപ്പിക്കുന്ന നീലേശ്വരം രാജാ റോഡിന് വേണ്ടി സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലം തിട്ടപ്പെടുത്തുന്നതിനുള്ള സര്‍വ്വേയാണ് തുടങ്ങിയത്. 1300 മീറ്റര്‍ നീളത്തില്‍ നീലേശ്വരം ഹൈവെ മാര്‍ക്കറ്റ് ജംഗ്ഷന്‍ മുതല്‍ റയില്‍വെ ഓവര്‍ ബ്രിഡ്ജ് വരെയാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ റോഡ് നിര്‍മ്മിക്കുന്നത്. 16.25 കോടി രൂപയാണ് കിഫ്ബി മുഖേന റോഡിന് അനുവദിച്ചത്. ഇതില്‍ 8.8 കോടി രൂപ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് വേണ്ടിയാണ്. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാവുന്നതോട് കൂടി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ് കൃത്യമായി കണക്കാക്കുകയും അദാലത്ത് നടത്തി നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ആരംഭിക്കുകയും ചെയ്യും.

No comments