റോഡ് നിർമ്മാണത്തിൽ അനാസ്ഥ ; നീലേശ്വരം ഇടത്തോട് റോഡ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു
പരപ്പ : ഒന്നര വർഷമായി പ്രവർത്തി ആരംഭിച്ചു ഇന്നും ഈഴഞ്ഞു നീങ്ങുന്ന നീലേശ്വരം ഇടത്തോട് റോഡ് പ്രവർത്തി ത്വരിത പെടുത്തണമെന്നു അവശ്യപെട്ടു കൊണ്ടും റോഡ് പണിയുടെ ഭാഗമായി നീക്കം ചെയ്ത ജലനിധി പദ്ധതി യുടെ പൈപ്പ് ലൈൻ പുനസ്ഥാപിച്ചു കൊണ്ട് കുടിവെള്ള വിതരണം ആരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും
ചോയ്യംകോട് -കൂവാറ്റി ബൂത്ത് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ചോയ്യംകോട് ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു. ഉപരോധംസമരം ഡി സി സി മെമ്പർ സി വി ഭാവനൻ ഉത്ഘാടനം ചെയ്തു. പി ജനാർദ്ദനൻ അധ്യക്ഷം വഹിച്ചു. സി വി ഗോപകുമാർ, കെ വി ജയകുമാർ, ബാലഗോപാലൻ ചെന്നക്കോട്, ടി വി രാജൻ, രാകേഷ് പി വി, മോഹനൻ കെ വി ചാമകുഴി എന്നിവർ സംസാരിച്ചു. എൻ രാജൻ, വിനോദ്‌കുമാർ. വി, മോഹനൻ കക്കോൽ, കുഞ്ഞിക്കണ്ണൻ കല്ലടുക്കാം, മോഹനൻ പി, ജോസ് മാത്യു എന്നിവർ നേതൃത്വം നൽകി

No comments