കാഞ്ഞങ്ങാട്: പുല്ലൂർ-പെരിയ പഞ്ചായത്തിലെ 15 ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസ് അടച്ചിട്ടു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്. 32 ജീവനക്കാരെയാണ് പരിശോധിച്ചത്. ഒരു ജീവനക്കാരന് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. തുടർന്നാണ് ജീവനക്കാരെ പരിശോധിച്ചത്.
No comments