നീലേശ്വരം റെയിൽവേ സ്റ്റേഷൻ റോഡ് സൗന്ദര്യവത്കരണം ആരംഭിച്ചു
നീലേശ്വരം: റെയിൽവേ സ്റ്റേഷൻ റോഡ് സൗന്ദര്യവത്കരണ പദ്ധതി പ്രവർത്തനം തുടങ്ങി. നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ 22 ലക്ഷം രൂപ ചെലവിട്ട് റെയിൽവേ സ്റ്റേഷൻ അപ്രോച്ച് റോഡിന്റെ ഇരുവശവും ഇന്റർലോക്ക് പാകൽ, പൂന്തോട്ട നിർമാണം, ഇരിപ്പിട സൗകര്യം ഒരുക്കൽ, കാർ പാർക്കിങ് സൗകര്യം ഒരുക്കൽ തുടങ്ങിയവയുടെ പ്രവർത്തനോദ്ഘടനം നിർമാണ സമിതി ചെയർമാൻ കെ.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു.
റോട്ടറി പ്രസിഡന്റ് പി.വി. സുജിത് കുമാർ അധ്യക്ഷനായി. ടി.ജെ. സന്തോഷ്, എ.കെ. വിനോദ് കുമാർ, പി.വി. സജിവ്, കെ.വി. സുരേഷ് കുമാർ, ഡോ. കെ.സി.കെ. രാജ, കെ.സി. മാനവർമ രാജ, കെ. ഭാർഗവൻ, അരുൺ പ്രഭു, ടി.വി. വിജയൻ എന്നിവർ സംസാരിച്ചു.

No comments