വേനൽ മഴയില്‍ ചെറുപുഴ മേഖലയിൽ വൻ നാശനഷ്‌ടം; കോലുവള്ളിയില്‍ നിർത്തിയിട്ട കാറിന് മുകളിൽ മരം വീണു
ചെറുപുഴ: വേനൽ മഴയില്‍ ചെറുപുഴ മേഖലയിൽ വൻ നാശ നഷ്‌ടം.
വേനൽ മഴയോടൊപ്പമുണ്ടായ കനത്ത കാറ്റിലാണ് നാശ നഷ്‌ടം
ഏറെയുണ്ടായത്. തെങ്ങ്, കമുക്, റബ്ബർ എന്നിവ ഒടിഞ്ഞ് വീണ്
വീടുകളും, തൊഴുത്തും തകർന്നു. പ്രാപ്പോയിൽ, ചൂരപ്പടവ്, ചുണ്ട,
വിളക്കുവട്ടം, പുളിങ്ങോം, കോഴിച്ചാൽ എന്നിവിടങ്ങളിലാണ്
നാശനഷ്‌ടമുണ്ടായത്.കോലുവള്ളിയില്‍ നിർത്തിയിട്ട കാറിന്
മുകളിൽ മരം വീണു. നാട്ടുകാര്‍ ഏറെ പണി പെട്ടാണ്
മരം മുറിച്ച് നീക്കിയത്.
ചുണ്ട വിളക്കുവട്ടത്തെ മൊട്ടക്കവീട്ടിൽ ചെറിയയുടെ
വീടിന് മുകളിൽ തെങ്ങ് വീണാണ് വീട് തകർന്നത്.
ചൂരപ്പടവിലെ തട്ടുപറമ്പിൽ സാവിത്രിയുടെ വീട് മരം
വീണ് ഭാഗികമായി തകർന്നു.ചുണ്ടയിലെ കരിച്ചേരി തമ്പാൻ,
ചന്തേരകിഴക്കേവീട്ടിൽ സാവിത്രി, ദാമോദരൻ, കണ്ണൻ പണിക്കർ,
എൻ.കെ. തമ്പാൻ എന്നിവരുടെ കാര്‍ഷിക വിളകൾ നശിച്ചു.
ചുണ്ട- വിളക്കുവട്ടം റോഡിലെ വൈദ്യുതി ലൈനിൽ മരം
വീണ് വൈദ്യുതി തൂണുകൾ തകർന്നു.പ്രാപ്പോയിൽ- ചൂരപ്പടവ്
റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടെ
നേതൃത്വത്തിൽ മരങ്ങൾ വെട്ടിമാറ്റിയാണ് ഗതാഗതം പുനസ്‌ഥാപിച്ചത്.
മലയോര ഹൈവേയുടെ മഞ്ഞക്കാട് - പെരിങ്ങാല ഭാഗങ്ങളിൽ
റോഡിലേയ്ക്ക് മരങ്ങൾ പൊട്ടിവീണു. വൈദ്യുതി ബന്ധവും
തടസപ്പെട്ടു. കഴിഞ്ഞ് ദിവസമുണ്ടായ വേനൽ മഴയിലും
കാറ്റിലും കൊല്ലാട ഭാഗത്തും വൻ തോതിൽ
കാർഷിക വിളകൾ നശിച്ചിരുന്നു.
Attachments area
No comments