ഭീമനടി: എൽഡിഎഫ് സ്ഥാനാർഥി എം രാജഗോപാലൻ മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശിച്ച് വോട്ടർമാരെ കണ്ടു. മലയോരത്തിന്റെ സമഗ്ര വികസനത്തിന് നേതൃത്വം നൽകിയ ജനകീയ എംഎൽഎയ്ക്ക് ഹൃദ്യമായ സ്വീകരണമാണ് മലയോര ജനത നൽകിയത്. പ്രധാന ടൗണുകളിലും സ്ഥാപനങ്ങളിലും സന്ദർശിച്ച സ്ഥാനാർഥിയെ കക്ഷിരാഷ്ട്രീയത്തീന് അധീതമായാണ് ജനങ്ങൾ സ്വീകരിച്ചത്. കുന്നുംകൈ, മൗക്കോട്, പെരുമ്പട്ട, ബഢൂർ, ഭീമനടി, നർക്കിലക്കിട്, വരക്കാട്, എളേരി, നാട്ടക്കൽ എന്നിവിടങ്ങളിൽ വോട്ടർമാരെ സന്ദർശിച്ചു. സാബു അബ്രഹാം, എ അപ്പുക്കുട്ടൻ, സ്കറിയ അബ്രഹാം, കെ പീ നാരായണന് , സി പി സുരേശൻ എന്നിവർ എംഎൽഎയെ അനുഗമിച്ചു
No comments