Breaking News

'റോസ് ആൻഡ് ഡയമണ്ട് ക്യാമ്പയിൻ 2021 ഈ വർഷത്തെ വനിതാദിന വാരാചരണ പരിപാടികൾക്ക് കാസർഗോഡ് തുടക്കം


കാസർകോട്: വനിതാ ശിശു വികസന വകുപ്പ് , ജില്ലാ വനിതാ ശിശു വികസന ഓഫീസ് കാസറഗോഡ് നേതൃത്വത്തിൽ  മഹിളാ ശക്തി കേന്ദ്ര, ഐ  സി ഡി എസ് ജില്ല പ്രോഗ്രാം ഓഫീസ്,  ബെറ്റർ ലൈഫ് ഫൗണ്ടേഷൻ, ഐ സി ഡി എസ്  പ്രോഗം ഓഫീസ് കാസഗോഡ് അഡീഷനൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വനിതാദിന പരിപാടി സംഘടിപ്പിച്ചു  റോസ് ആൻഡ് ഡയമണ്ട് ക്യാമ്പയിൻ 2021 എന്ന പേരിൽ ഈ വർഷത്തെ വനിതാ ദിന വാരാചരണ പരിപാടികൾ കാസർഗോഡ് സംഘടിപ്പിക്കുന്നത്. അതിൻ്റെ  ഭാഗമായി ഒന്നാം ദിവസം കാതോർത്ത് ഓൺലൈൻ  പോർട്ടലിനെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയാണ് ചെർക്കള ബസ് സ്റ്റാൻഡിൽ വച്ച് സംഘടിപ്പിച്ചത്.  സ്ത്രീകളുടെ പ്രശ്നങ്ങൾ ഓൺലൈനായി കേൾക്കുന്നതിനു 48 മണിക്കൂറിനുള്ളിൽ പരിഹാരം നൽകുന്നതിനുമായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച കാതോർത്ത് ഓൺലൈൻ പോർട്ടലിൽ ജില്ലാതല ഉദ്ഘാടന കർമ്മം  വനിത ശിശു വികസന വകുപ്പ് ജില്ലാ  ഓഫീസർ  കവിത റാണി രഞ്ജിത്ത്  നിർവഹിച്ചു.  കാസർഗോഡ് അഡീഷണൽ സി ഡി പി ഒ ശ്രീമതി മണിയമ്മ അധ്യക്ഷതവഹിച്ചു. സൂപ്പർവൈസർ ജസീല, ഭവ്യ ,മോഹൻദാസ്,എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. മഹിളാ ശക്തി കേന്ദ്ര വുമൺ വെൽഫെയർ ഓഫീസർ സുന എസ് ചന്ദ്രൻ സ്വാഗതവും ജില്ലാ കോർഡിനേറ്റർ പ്രസീത നന്ദിയും പറഞ്ഞു. പരിപാടിയിൽ നാഷണൽ ന്യൂട്രിഷൻ മിഷൻ സ്റ്റാഫ്സ്, സ്കൂൾ കൗൺസിലേഴ്സ്, അങ്കണവാടി വർക്കേഴ്സ്,  പൊതുജനങ്ങൾ എന്നിവരടക്കം 100 പേർ പങ്കെടുത്തു.

No comments