കെ.എസ്.ടി.എ വെള്ളരിക്കുണ്ട് പന്നിത്തടത്ത് പ്രാദേശിക സെമിനാർ സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : കെ.എസ് ടി എ ചിറ്റാരിക്കൽ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പന്നിത്തടത്ത് പ്രാദേശിക സെമിനാർ സംഘടിപ്പിച്ചു. കേരളം ഉയർത്തുന്ന ബദൽ വികസന കാഴ്ചപ്പാട് എന്ന വിഷയത്തിൽ കെ എസ് ടി എ ജില്ലാ പ്രസിഡൻ്റ് എ ആർ വിജയകുമാർ വിശദമായി സംസാരിച്ചു. വാർഡ് മെമ്പർ എം ബി രാഘവൻ ഉദ്ഘാടനം ചെയ്തു. എം ബിജു, ജേക്കബ് ഉലഹന്നാൻ എന്നിവർ സംസാരിച്ചു. കെ വിനോദ് കുമാർ അധ്യക്ഷനായി . പി. എം ശ്രീധരൻ സ്വാഗതവും ജിൻസ് ജോസഫ് നന്ദിയും രേഖപ്പെടുത്തി.തുടർന്ന് കെ എസ് ടി എ സംസ്ഥാന കമ്മിറ്റി നിർമ്മിച്ച ഉയരെ എന്ന ഡോക്യുഫിക്ഷൻ്റെ പ്രദർശനവും സംഘടിപ്പിച്ചു.

No comments