പറവകൾക്ക് തണ്ണീർ കുളം സ്ഥാപിച്ച് ബേക്കൽ ബിലാൽ മദ്റസ ജലദിനം ആഘോഷിച്ചു
ബേക്കൽ : ജലമാണ് ജീവന്‍ എന്ന ക്യാമ്പയിന്റെ ഭാഗമായി ലോക ജല ദിനത്തിനോട് അനുബന്ധിച്ച് ബിലാലിയ്യ മദ്റസ പരിസരത്ത് വിദ്യാര്‍ഥികള്‍ തണ്ണീർ കുളം സ്ഥാപിച്ചു. ജലം എന്നുള്ളത് മനുഷ്യർക്ക് മാത്രമല്ല സഹജീവിക്കൾക്കും അവകാശപ്പെട്ടതാണെന്ന് മദ്റസ വിദ്യാർത്ഥികളെ അധ്യപകർ ഉണർത്തി.ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഓരോ വിദ്യാര്‍ത്ഥികളും വീട്ടിലും പരിസരത്തും തണ്ണീർ കുടം സ്ഥാപിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. യോഗത്തില്‍ ബിലാൽ ജമാഅത്ത് പ്രസിഡന്റ് ബി കെ. മുഹമ്മദ്ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് അഹ്മദ് ഷെരീഫ് ഫൈസി മാണിയൂർ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ ഉമർ സഖാഫി മയ്യളം വിഷയാവതരണം നടത്തി. ജമാഅത്ത് സെക്രട്ടറി എം എ. അബ്ദുൽ മജീദ്, ട്രഷറർ യൂസുഫ് അമാനത്ത് ഹാജി , വൈസ് പ്രസിഡന്റ് ഇ. കെ. അലി ഹൈദർ തുടങ്ങിയവര്‍ സംബന്ധിച്ചു. ബഷീർ സഖാഫി ചേറൂര്‍ സ്വാഗതവും അബ്ദുൽ റഹ്മാൻ അമാനി ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.

No comments