സംസ്ഥാന ടെന്നിക്കോയ്റ്റ് കാസർഗോഡ് ചാമ്പ്യൻമാർ
35-മത് കേരള സംസ്ഥാ ന സബ് ജൂനിയർ ടെന്നിക്കോയ്റ്റ് ചാമ്പ്യൻഷിപ്പിൽ ആൺ,പെൺ വിഭാഗത്തിൽ കാസർഗോഡ് ജില്ലയ്ക്ക് നേട്ടം.പെൺകുട്ടികളുടെ വിഭാഗത്തിൽ കാസർഗോഡ് ജില്ല ചാമ്പ്യൻമാരായി.കോഴിക്കോട് ജില്ലയ്ക്കാണ് രണ്ടാംസ്ഥാനം.ആൺ കുട്ടികളുടെ വിഭാഗത്തിൽ കാസർഗോഡ് ജില്ല മൂന്നാം സ്ഥാനം നേടി. കണ്ണൂർ ജില്ലയ്ക്കാണ് ഒന്നാം സ്ഥാനം.ഇടയിലെക്കാട് സ്വദേശികളായ ദേവിക.കെ,പഞ്ചാക്ഷരി.സി,നീലിമ.സി,അക്ഷത്. എ,സാരംഗ്.എൻ, നന്ദകിഷോർ.എൻ.വി, പടന്നക്കടപ്പുറം സ്വദേശികളായ കെ. സ്വാതി, കെ.വി.അനുശ്രീ, കെ.സൂര്യനാരായണൻ, കെ.അദ്വൈത്, ടി.കെ.ദേവാനന്ദ് എന്നിവരാണ് ടീമംഗങ്ങൾ. ബിജു ഇടയിലെക്കാട് പരിശീലകനും,രൂപേഷ് നീലേശ്വരം, ജയശ്രീ എന്നിവർ ടീം മാനേജർമാരുമാണ്.
No comments