എടത്തോട് നിന്നും തുടങ്ങി പി.വി സുരേഷിൻ്റെ ബളാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പര്യടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു
പര്യടന പരിപാടി ബളാൽ പഞ്ചായത്തിലെ എടത്തോട്
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള മന്ത്രിസഭയിൽ രണ്ടാമനായ മന്ത്രി പ്രതിനിധാനംചെയ്യുന്ന കാഞ്ഞങ്ങാട് മണ്ഡലത്തിൽ കോടികളുടെ വാചകക്കസർത്ത് ആണ് ഭരണപക്ഷം നടത്തുന്നത്.
മണ്ഡലത്തിലെ വികസന മുരടിപ്പിന് ഈ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ടർമാർ ബാലറ്റിലൂടെ മറുപടി പറയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബ്ദുൾ ഖസിം
അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എം അസൈനാർ, എംപി ജാഫർ, രാജു കട്ടക്കയം, സി വി തമ്പാൻ, ഹരീഷ് പി നായർ, സി മുഹമ്മദ് കുഞ്ഞി, കരുണാകരൻ നായർ,
യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ജോമോൻ ജോസ് , നോയൽ ടോമിൻ ജോസ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ്കുമാർ, മീനാക്ഷി ബാലകൃഷ്ണൻ, എ.സി. എ ലത്തീഫ്ബി. സുകുമാരൻ, എം. പി ജോസഫ്, കെ രാധാമണി, സി. രേഖ എന്നിവർ സംസാരിച്ചു.
No comments