Breaking News

വെള്ളരിക്കുണ്ടിൽ നിന്നും തുടക്കം കുറിച്ച ഇ.ചന്ദ്രശേഖരൻ്റെ ഇലക്ഷൻ പര്യടനം കിനാനൂർ കരിന്തളത്തിൻ്റെ മണ്ണിൽ സമാപിച്ചു


കാഞ്ഞങ്ങാട്: വികസനത്തിൻ്റെ പുത്തൻ പ്രതീക്ഷകൾ സമ്മാനിച്ച കിനാനൂർ കരിന്തളത്തിൻ്റെ മലയോര മണ്ണ് ഇ ചന്ദ്രശേഖരനെ കാതോർക്കാൻ മീനച്ചൂടിലും എത്തിച്ചേരുന്നത് നിരവധി പേർ. കിനാനൂർ കരിന്തളം ആർട്സ് & സയൻസ് കോളേജ്, കരിന്തളത്ത് 25 കോടി ചെലവഴിച്ച് നിർമ്മാണം തുടങ്ങിയ ഏകലവ്യ സ്പോർട്സ് റസിഡൻഷ്യൽ സ്കൂൾ, കരിന്തളം പുലിയങ്കുളത്ത് അടുത്ത അക്കാദമിക വർഷത്തോടെ തുടക്കം കുറിക്കുന്ന പോളി ടെക്നിക് കോളേജ്, കരിന്തളം ഐ .ടി .ഐ ,വടക്കൻ കേരളത്തിൻ്റെ വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ 900 കോടി ചെലവിൽ കരിന്തളത്ത് യാഥാർത്ഥ്യമാകുന്ന കരിന്തളം ഉഡുപ്പി 400 കെ.വി സബ്സസറ്റേഷൻ ,പരപ്പയിൽ ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസ്, ഓട്ടോമേറ്റഡ് ടെസ്റ്റ് വെഹിക്കിൾ സെൻ്റ്ർ, കിളിയ ളം വരഞ്ഞുർ റോഡ്, കിളിയളം പാലം തുടങ്ങിയ മലയോര മേഖലയിലെ വികസനത്തിൻ്റെ കണക്ക് നിരത്തി ഇടതു നേതാക്കൻമാരുടെ പ്രസംഗത്തിൻ ലഭിച്ചു വരുന്നത് വൻ സ്വീകാര്യത. ഇന്നലെ രാവിലെ കൃത്യം 9.30 ന് തന്നെ വെള്ളരിക്കുണ്ട് തെക്കേ ബസാറിൽ തുടക്കം കുറിച്ച് പ്രചരണ പരിപാടി പന്നത്തടം, തുമ്പ, പരപ്പ ടൗൺ, പുലിയംകുളം, കളിയാനം, ബിരിക്കുളം, കോളം കുളം, കുറുഞ്ചേരി , പെരിയങ്ങാനം, മീര കാനം, കോയിത്തട്ട, അണ്ടോൾ, പള്ളം, നെല്ലിയടുക്കം, കൊല്ലമ്പാറ, കിണാവുർ റോഡ്, കൂവാറ്റി, കാരിമൂല, ചായ്യോത്ത് കലാവേദി പരിസരം എന്നിവിടങ്ങളിലെ പ്രചാരണത്തിന് ശേഷം ചായ്യോം നാല് സെൻ്റ് കോളനിയിൽ സമാപിച്ചു.


വിവിധ ഇടങ്ങളിലായി വി.കെ രാജൻ, കെ.എസ് കുര്യാക്കോസ്, ബേബി ബാലകൃഷ്ണൻ, ടി.കെ രവി, എ.ആർ രാജു, പി.വി ചന്ദ്രൻ ,എം. ലക്ഷ്മി, ടി.പി ശാന്ത


കെ .പി നാരായണൻ, രാഘവൻ കൂലേരി,  എം. രാജൻ, പി.കെ നിഷാന്ത്, എം അസിനാർ,


മുൻ എം.എൽ എ എം. നാരായണൻ, മുകേഷ് ബാലകൃഷ്ണൻ, എൻ. പുഷ്പരാജൻ, ജോൺ ഐമൻ, കെ. ലക്ഷ്മണൻ, പാറക്കോൽ രാജൻ, ഭാസ്ക്കരൻ അടിയോടി, ഭരതൻ കരപ്പാത്ത്, ധനീഷ് ബിരിക്കുളം, കെ.വി മാത്യു, കുര്യാക്കോസ് പ്ലാ പറമ്പൻ എന്നിവർ സംസാരിച്ചു.

No comments