ദേശീയ സ്കൂൾ വടംവലി മത്സരം; കേരള ടീം അംഗം ശ്രീപ്രിയയെ ബാലസംഘം പനത്തടി ഏരിയാ കമ്മിറ്റി അനുമോദിച്ചു.
പനത്തടി: ഉത്തർപ്രദേശിലെ ആഗ്രയിൽ വെച്ച് നടന്ന ദേശീയ സ്കൂൾ വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീം അംഗം ബാലസംഘം കാലിച്ചാനടുക്കം വില്ലേജ് പ്രസിഡൻ്റ് കൂട്ടുകാരി ശ്രീപ്രിയയെ ബാലസംഘം പനത്തടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. ബാലസംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് ശില്പ കോടോം ഏരിയാ കമ്മിറ്റിയുടെ സ്നേഹോപഹാരം കൈ മാറി. ഏരിയാ സെക്രട്ടറി കവിത കൃഷ്ണൻ, പ്രസിഡൻ്റ് യദുകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം സുനിൽ പാറപ്പള്ളി, ഏരിയാ ജോ. കൺവീനർ കൃഷ്ണൻ ബാനം, കാലിച്ചാനടുക്കം വില്ലേജ് കൺവീനർ പി.സജികുമാർ, നിധിൻരാജ് മുണ്ട്യാനം എന്നിവർ പങ്കെടുത്തു.
No comments