Breaking News

എൽ.ഡി.എഫ് മാലോം ലോക്കൽ തെരഞ്ഞെടുപ്പു കൺവൻഷൻ കോലുംകാലിൽ നടന്നു. ഇ.ചന്ദ്രശേഖരൻ ഉൽഘാടനം ചെയ്തു


 


മാലോം: ഇടതുപക്ഷ ജനാധിപത്യ മുന്നണി മാലോം ലോക്കൽ തെരഞ്ഞെടുപ്പു കൺവൻഷൻ കോലുംകാൽ പീയം ഓഡിറ്റോറിയത്തിൽ നടന്നു. സ്ഥാനാർത്ഥി ഇ.ചന്ദ്രശേഖരൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കെ.ടി സ്കറിയ അധ്യക്ഷത വഹിച്ചു. എം.ലക്ഷ്മി, കുര്യാക്കോസ് പ്ലാപറമ്പൻ, എം.കുമാരൻ, ടി.പി തമ്പാൻ, ഇ.എൽ ടോമി, ജോസഫ് രാജു, കെ.ഡി മോഹനൻ എന്നിവർ പ്രസംഗിച്ചു. ജോസ് തോമസ് (പ്രസിഡണ്ട്) കെഡി മോഹനനെ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.

No comments