Breaking News

ദേശീയ വടംവലി മത്സരം അണ്ടർ17 വിഭാഗത്തിൽ മലയോരത്തിന് അഭിമാനമായി വെള്ളരിക്കുണ്ടിലേയും പരപ്പയിലേയും പെൺകരുത്തുകൾ..


 


വെള്ളരിക്കുണ്ട്: ആഗ്രയിൽ വച്ചു നടന്ന മുപ്പത്തിമൂന്നാമത് ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ കേരളം അണ്ടർ 17 വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരായി. അണ്ടർ 17 ഗേൾസ്, ബോയ്സ്, മിക്സ്ഡ് വിഭാഗങ്ങളാലായിരുന്നു മത്സരം.അണ്ടർ 17 ഗേൾസ് വിഭാഗത്തിൽ
വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് ഹയർ സെക്കൻ്ററി സ്ക്കൂൾ വിദ്യാർത്ഥികളായ ജെസ്ന ജെയ്സൻ, സൂര്യാഞ്ജലി ബിനു, പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ അശ്വതി, മിന്ന, ചൈത്ര എന്നിവർ കേരള ടീമിൽ മിന്നുന്ന വിജയം കാഴ്ച്ച വച്ച് മലയോരത്തിൻ്റെ അഭിമാനതാരങ്ങളായി.

No comments