Breaking News

ജനകീയ പ്രതിഷേധം ഫലം കണ്ടു.. ഏഴാംമൈൽ എണ്ണപ്പാറ റോഡ് അറ്റകുറ്റപ്പണി തുടങ്ങി


 

തായന്നൂർ: പത്തു വർഷത്തിലധികമായി യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടക്കാതെ തകർന്ന റോഡ് നന്നാക്കാൻ ജനകീയ ഇടപെടലിനെ തുടർന്ന് ഫണ്ട് അനുവദിച്ചിട്ടും അധികാരിളുടെഅനാസ്ഥയെ തുടർന്ന് പണി നീണ്ടു പോയ മുക്കുഴി മുതൽ എണ്ണപ്പാറ വരെയുള്ള 2.500 കിലോമീറ്റർ എത്രയും പെട്ടന്ന് പണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ ഇടപെടലിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഏഴ് മാസത്തോളമായിട്ടും പേച്ച് വർക്ക് നടക്കാത്തതിനെ തുടർന്ന് യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമര പ്രഖ്യാപനം മുക്കുഴിയിൽ വച്ചു സംഘടിപ്പിച്ചിരുന്നു .മാർച്ച് 22 ന് ജനകീയമായി റോഡ് ഉപരോധിക്കാനും എന്നിട്ടും പരിഹാരമായില്ലെങ്കിൽ ജനപ്രതിനിധികൾ സഞ്ചരിക്കുന്ന വാഹനങ്ങൾ തടയാനും സമരസമിതി തീരുമാനിച്ചിരുന്നു. സമരാഹ്വാനത്തെ തുടർന്ന് അമ്പലത്തറ സി.ഐ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിൽ സമരക്കാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും സംസാരിക്കുകയും കരാറുകാരന് 22 നകം പണി പൂർത്തിയാക്കാൻ നിർദ്ദേശിക്കുകയും ചെയ്തതിനെ തുടർന്ന് മാർച്ച് 15നകം പണി തുടങ്ങാൻ കരാറുകാരൻ സമ്മതിക്കുകയായിരുന്നു.
നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഏഴാം മൈൽ - എണ്ണപ്പാറ റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്നും വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തണമെന്നുമുള്ള ആവശ്യം ശക്തമാണ്. പ്രക്ഷോഭ പരിപാടികൾ ആവശ്യമെങ്കിൽ തുടരുമെന്ന് ക്ലബ്ബ് സെക്രട്ടറി മിഥുൻ കണ്ണൻ സമരസമിതി കോ-ഓർഡിനേറ്റർ രമേശൻ മലയാറ്റുകര തുടങ്ങിയവർ പറഞ്ഞു

No comments