ബളാൽ: എൽ.ഡി.എഫ്. ബളാൽ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ബളാൽ കമ്യൂണിറ്റി ഹാളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സി.പി.ഐ.(എം) ജില്ലാ കമ്മിറ്റിയംഗം ശ്രീമതി എം. ലക്ഷ്മി, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം ശ്രീ. കുര്യാക്കോസ്, ടി.പി. തമ്പാൻ, ജോസഫ് രാജു, എം. കുമാരൻ തുടങ്ങിയവർ സംസാരിച്ചു. സി.പി.ഐ(എം) ബളാൽ ലോക്കൽ സെക്രട്ടറി സി. ദാമോദരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ കേരള കോൺഗ്രസ്(എം) മണ്ഡലം പ്രസിഡണ്ട് ടോമി അധ്യക്ഷത വഹിച്ചു.
No comments