Breaking News

ഡങ്കിപ്പനി പ്രതിരോധ നടപടികളുമായി വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം



വെള്ളരിക്കുണ്ട്: മലയോര മേഖലയിൽ ഈ വർഷം ഡങ്കി പ്പനി വ്യാപന സാധ്യതയെന്ന് റിപ്പോർട്ടുകളെ ത്തുടർന്ന് ഊർജ്ജിത നടപടികളുമായി വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം. ജില്ല വെക്ടർ കൺട്രോൾ യൂണിറ്റുമായി സഹകരിച്ച് പൊതുജനാരോഗ്യ പ്രവർത്തകർ ,ആശ പ്രവർത്തകർ എന്നിവർക്കായി പരിശീലനം സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്പക്ടർ അജിത്.സി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പ്രാഥമികാരോഗ്യ കേന്ദം അസി സർജൻ ഡോ മനീഷ ഉദ്ഘാനം ചെയ്തു. വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റന്റ് ദാമോദരൻ ക്ലാസെടുത്തു. ജൂ ഹെൽത്ത് ഇൻസ്പക്ടർ സുജിത് കുമാർ കെ സ്വാഗതവും പബ്ളിക് ഹെൽത്ത് നഴ്സ് ഏലിയാമ്മ വർഗീസ് നന്ദിയും പറഞ്ഞു. വെള്ളരിക്കുണ്ട് 14-ാം വാർഡിൽ നടത്തിയ കൊതുക് സാന്ദ്രതാ പഠനത്തിൽ ബ്രിട്ടോ ഇൻസ്ക്സ് ഉയർന്ന് കണ്ടതിനാൽ ഈ പ്രദേശത്ത് രോഗം സാധ്യത ഉണ്ട് എന്ന് വിലയിരുത്തപ്പെട്ടു. പത്തു ഗ്രൂപ്പുകളായി തിരിഞ്ഞ സംഘം 120 വീടുകളിലായി പരിശോധന നടത്തി. സമീപ പഞ്ചായത്തുകളിലും ബളാൽ പഞ്ചായത്തിലും ഡങ്കി പനി കേസുകൾ അധികരിക്കുന്ന സാഹചര്യത്തിൽ തെർമൽ ഫോഗിംഗ് ഉൾപ്പെടെ സാധ്യമായ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നതാണെന്ന് ഹെൽത്ത് ഇൻസ്പക്ടർ അജിത്.സി. ഫിലിപ്പ് അറിയിച്ചു. പൊതുജനങ്ങൾ വെള്ളം കെട്ടിനിന്ന് കൊതുക് വളരാൻ സാധ്യതയുള്ള കണ്ടയിനറുകൾ പരിശോധിച്ച് നടപടി എടുക്കണം. വേനൽകാലത്ത് ഇത്തരത്തിൽ കൊതുകുകൾ വളർന്ന് പെരുകിയാൽ മൺസൂൺ ആരംഭത്തിൽ തന്നെ രോഗ സാധ്യത ഇരട്ടിയാകും.

No comments