Breaking News

വനിതാ ദിനത്തിൽ സംസ്ഥാന കർഷക അവാർഡ് ജേതാവിനെ ആദരിച്ച് വെള്ളരിക്കുണ്ട് മർച്ചൻ്റ് വനിതാ വിംഗ്


വെള്ളരിക്കുണ്ട്: മാർച്ച് 8 വനിത ദിനാഘോഷ ഭാഗമായി വെള്ളരിക്കുണ്ട് മർച്ചൻ്റ് വനിതാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന കർഷക അവാർഡ് നേടി നാടിൻ്റെ അഭിമാനമായി മാറിയ വനിതാ കർഷക പാത്തിക്കരയിലെ ഡോളി ജോസഫിനെ ആദരിച്ചു. കൂടാതെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് ജിമ്മി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡണ്ട് മായാ രാമചന്ദ്രൻ അധ്യക്ഷയായി. മേഖലാ പ്രസിഡണ്ട് കെ.എം കേശവൻ നമ്പീശൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി തോമസ് ചെറിയാൻ, യൂത്ത് വിംഗ് പ്രസിഡണ്ട് സാം സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വനിതാ വിംഗ് ജോയിൻ്റ് സെക്രട്ടറി നിസ്സി ജോയി, ട്രഷറർ ജെമിനി സാബു നന്ദിയും പറഞ്ഞു.


കാസർകോട് എയിംസ് അനുവദിക്കുക, ഡൽഹിയിലെ കർഷക സമരം നടത്തുന്ന കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകുക എന്നീ പ്രമേയങ്ങൾ യോഗം അവതരിപ്പിച്ചു.

No comments