Breaking News

ബളാൽ കുറുമാണം പട്ടികവർഗ്ഗ കോളനിയിലെ വനിതകളുടെ സ്വയം തൊഴിൽ പര്യാപ്തതയ്ക്ക് കാട കോഴികുഞ്ഞ് വിതരണവുമായി കൃഷി വകുപ്പ്


വെള്ളരിക്കുണ്ട് :ബളാൽ ഗ്രാമ പഞ്ചായത്തിലെ വനാതിർത്തി പ്രദേശമായ കുറുമാണം പട്ടിക ജാതി കോളനിയിൽ ഉള്ളവർക്ക് സ്വയം വരുമാനം കണ്ടെത്താൻ കാടയും കൂടും നൽകി.

കുറു മാണത്തെ എട്ട് കുടുംബങ്ങൾക്കാണ് കൃഷി വകുപ്പിന്റെ ആത്മ 2020-2021-പദ്ധതി പ്രകാരമാ കാടകുഞ്ഞുങ്ങളെയും കൂടുകളും നൽകിയത്. 

എട്ട് യൂണിറ്റിൽ 80 കാട കുഞ്ഞുങ്ങളും 8 കൂടും ഉൾപ്പെടെ 12.000 രൂപയാണ് മുതൽ മുടക്ക് വരുന്നത്. ഇതിൽ 10000 രൂപയും സബ്‌സ്‌ടി നൽകും. ബാക്കി 2000 രൂപ 8 കുടുംബങ്ങൾ കൃഷി വകുപ്പിന് നൽകണം.

ബളാൽ പഞ്ചായത്തിലെ തീർത്തും ഒറ്റ പെട്ട് കിടക്കുന്ന കുറുമാണം പട്ടിക വർഗ്ഗ കോളനിയിൽ ഉള്ളവരെ സ്വയം തൊഴിൽ ചെയ്യാൻ സ്വയം പര്യാപതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പ് ഇവിടെ കാടക്കോഴി വളർത്തൽ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.


പദ്ധതി കൃഷി അസി. ഡയറക്റ്റർ ഡി. എൽ. സുമ ഉൽഘാടനം ചെയ്തു.

ബളാൽ കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. 

കൃഷി അസി. ഓഫീസർ മാരായ എസ്. രമേഷ് കുമാർ.എം. വി. ബൈജു. കെ. വി. ശ്രീജ. ആത്മ ബി. ടി. ഒ ആൻ മരിയ തോമസ്. എ. വി. സുനിത മോൾ. പി. വി. പ്രജിത. ദീപ പി. വി. സരിത കെ. വി. ജോബി ജോർജ് എന്നിവർ പ്രസംഗിച്ചു.

No comments