ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന വടംവലി മത്സരത്തിൽ അണ്ടർ13 വിഭാഗത്തിൽ കാസർകോട് ജില്ല ചാമ്പ്യൻമാരായി.വീണ്ടും മലയോരത്തിൻ്റെ കരുത്ത് തെളിയിച്ച് വെള്ളരിക്കുണ്ടിലെ ചുണക്കുട്ടികൾ
വെള്ളരിക്കുണ്ട്: ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന വടംവലി മത്സരത്തിൽ അണ്ടർ13 വിഭാഗത്തിൽ കാസർകോട് ജില്ല ചാമ്പ്യൻമാരായി. ടീമിൽ മലയോരത്തിൻ്റെ കരുത്ത് തെളിയിച്ച് വെള്ളരിക്കുണ്ട് സെൻ്റ്.ജൂഡ്സ് സ്ക്കൂളിലെ സൂര്യജിത്ത്, അന്ന സിബി, സുപർണ്ണ, പ്ലാച്ചിക്കര എയുപി സ്ക്കൂളിലെ അക്ഷയ് ഉല്ലാസ് എന്നിവർ നാടിൻ്റെ അഭിമാന താരങ്ങളായി. അടുത്തിടെ സമാപിച്ച ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗത്തിൽ ചാമ്പ്യൻമാരായ ടീമിലും വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സിലെ കായിക താരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. മികച്ച പരിശീലനവും കഠിനാധ്വാനവുമാണ് മലയോര മക്കളുടെ ഈ വലിയ നേട്ടങ്ങൾക്ക് പിന്നിൽ
No comments