Breaking News

കണ്ണൂർ എയർപോർട്ടിൽ ജോലി ഒഴിവ്

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ പ്രോജക്‌ട് എന്‍ജിനിയര്‍ (ഇലക്‌ട്രിക്കല്‍) 1, ഡെപ്യൂട്ടി മാനേജര്‍(സേഫ്റ്റി) 1, അക്കൗണ്ടന്റ് 2 എന്നിങ്ങനെ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത പ്രോജക്‌ട് എന്‍ജിനിയര്‍. ഇലക്‌ട്രിക്കല്‍/ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ് എന്‍ജിനിയറിങില്‍ ഒന്നാം ക്ലാസ്സോടെ ബിരുദം. എയര്‍പോര്‍ട് അതോറിറ്റി ഇന്ത്യയിലോ മറ്റുഎയര്‍പോര്‍ടിലോ ഉള്ള പരിചയം. എം ടെക് അഭിലഷണീയം.ഉയര്‍ന്ന പ്രായം 55. ഡെപ്യൂട്ടി മാനേജര്‍(സേഫ്റ്റി) യോഗ്യത ബിരുദം. ഉയര്‍ന്ന പ്രായം 45. അക്കൗണ്ടന്റ് യോഗ്യത കൊമേഴ്സില്‍ ഒന്നാം ക്ലാസ്സോടെ ബിരുദം. എം കോം അഭിലഷണീയം. ഉയര്‍ന്ന പ്രായം 40. 2021 മാര്‍ച്ച്‌ 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തിയതി ഏപ്രില്‍ 15 വൈകിട്ട് അഞ്ച്. വിശദവിവരത്തിന് www.kannurairport.aero/careers. ഇ മെയില്‍: kialrecruitment2019@gmail.com

No comments