Breaking News

അടുക്കളകുന്ന് ഭഗവതി ക്ഷേത്രത്തിൽ നടപ്പന്തൽ നിർമ്മാണം ആരംഭിച്ചു


വെള്ളരിക്കുണ്ട് :അടുക്കളക്കുന്ന് ഭവതി ക്ഷേതത്തിൽ നടപ്പന്തൽ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.

ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ 16തൂണുകളിലായി  15ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന നടപ്പന്തലിന്റെ ശിലാസ്ഥാപനംവ്യാഴാച്ച രാവിലെ 8.59. മുതൽ 9.50. വരെയുള്ള ഇടവരാശി മുഹൂർത്തത്തിൽ  ഭാഗവതാചര്യൻ മാങ്കുളം ഗോവിന്ദൻ നമ്പൂതിരി ക്ഷേത്ര മേൽശാന്തി എന്നിവർ ചേർന്ന്  നിർവ്വഹിച്ചു.

കാഞ്ഞങ്ങാടിന് കിഴക്കുള്ള പ്രധാന ദേവീക്ഷേത്രമാണ് അടുക്കളകുന്ന് ഭവതി ക്ഷേത്രം, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് കരിന്തളം മദന ഗോപാലൻ. വൈസ് പ്രസിഡന്റ് പുഴക്കര കുഞ്ഞികണ്ണൻ നായർ സെക്കട്ടറി, സന്തോഷ്‌ കുമാർ മുള്ളൻവളപ്പിൽ. ഹരീന്ദ്രൻ നാട്ടക്കൽ, ഗോപാലകൃഷൻ വട്ടകണ്ടം,

പി.കുഞ്ഞിരാമൻ നായർ, പി. ജി വിനോദ് കുമാർ. പി. വേണു ഗോപാലൻ  കെ. ഗോപാലകൃഷ്ണൻ, സജി കുമാർ മാമ്പറയിൽ, സനീഷ് അടുക്കളക്കണ്ടം തുടങ്ങിയവർ സന്നിഹിതരായി

No comments