ജില്ലയിൽ കോവിഡ് പരിശോധന ഊർജിതമാക്കും നിയന്ത്രണം കടുപ്പിക്കും വാക്സിനേഷന് ബസ് സ്റ്റാൻ്റ്, റയിൽവേസ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക സൗകര്യം ഒരുക്കും
ജില്ലയിൽ കോവിഡ് പരിശോധന ഊർജിതമാക്കും നിയന്ത്രണം കടുപ്പിക്കും വാക്സിനേഷന് ബസ് സ്റ്റാൻ്റ്, റയിൽവേസ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക സൗകര്യം ഒരുക്കും. ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സെക്ടറൽ മജിസ്ട്രേട്ടുമാരുടെ പ്രവർത്തനം ഊർജിതമാക്കും എല്ലാവരും മുഖാവരണ ധരിക്കുന്നുവെന്നും കൂട്ടം കൂടുന്നില്ലെന്നും ഉറപ്പാക്കും. ജില്ലയിൽ തൃക്കരിപ്പൂർ ചെറുവത്തൂർ ,നീലേശ്വരം, കാഞ്ഞങ്ങാട്, അജാനൂർ പള്ളിക്കര, ചെമ്മനാട് ചെങ്കള മേഖലകളിലാണ് കൂടുതൽ രോഗികൾ ഇന്ന് മുതൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന് പോലീസിനും നിർദ്ദേശം നൽകി. വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും നിലവിലുള്ള കോവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കുട്ടികൾ കൂട്ടം കൂടിഫുട്ബോൾ കളിക്കുന്നത് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. അതിനാൽ ഇങ്ങനെ നിയന്ത്രണങ്ങളില്ലാതെ കൂട്ടം ചേരുന്നത് വിലക്കി'
No comments