Breaking News

പേരാവൂർ നെടുമ്പൊയിൽ ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് അപകടം


കണ്ണൂർ: പേരാവൂർ നെടുംമ്പോയിൽ ചുരത്തിൽ ഇരുമ്പു പൈപ്പ് കയറ്റി വന്ന ലോറി മരത്തിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ലോറിയിലുണ്ടായിരുന്ന ടൺകണക്കിന് ഇരുമ്പു പൈപ്പുകൾ ഡ്രൈവർ ക്യാമ്പിൻ തകർത്തു. വാഹനത്തിൽ ഉണ്ടായിരുന്ന മലപ്പുറം എടവണ്ണ സ്വദേശികളായ അബ്ദുൾ സലാം, ഖാദർ എന്നിവരെ ഇരിട്ടി , പേരാവൂർ, കൂത്തുപറമ്പ് അഗ്നിശമനാ സേനകളുടെ മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വാഹനം മുറിച്ചു മാറ്റി രക്ഷപെടുത്തി. അപകടത്തിൽ പെട്ടവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയനാട് - കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന നെടുംമ്പോയിൽ ചുരത്തിൽ 28-ാം മൈലിലാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മരത്തിലിടിച്ച് പൂർണ്ണമായും തകരുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടുകൂടിയാണ് അപകടം. ലോറിയിൽ കണ്ണൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന ടൺ കണക്കിന് ഇരുമ്പ് പൈപ്പുകളായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയിലെ പൈപ്പുകൾ മുന്നോട്ട് നീങ്ങുകയും ഡ്രൈവർ ക്യാബിൻ ഉൾപ്പെടെ പൂർണ്ണമായും തകരുകയായിരുന്നു.  വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അബ്ദുൾ സലാം, ക്ലീനർ ഖാദർ എന്നിവർ ലോറിയിൽ കുടുങ്ങിയിരുന്നു. നാട്ടുകാർ വിവരം നൽകിയതനുസരിച്ച് പേരാവൂർ ഡിവൈസ് പിയും കൂത്തുപറമ്പ്, ഇരിട്ടി , പേരാവൂർ നിലയങ്ങളിൽ നിന്നും അഗ്നിരക്ഷാ സേനയ സ്ഥലത്തെത്തി. ഇരിട്ടി അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷ് ,പേരാവൂർ നിലയം സ്റ്റേഷൻ ഓഫീസർ ശശി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരിട്ടി സേനയുടെ ഹൈട്രോളിക്ക് കട്ടർ (ഹോൾമാട്രോ) മെഷീനുകൾ ഉപയോഗിച്ചാണ് 3 മണിക്കൂറുകൾകൊണ്ട് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. വളരെ സാഹസികമായാണ് പ്രവർത്തനം നടന്നത്. ഇരിട്ടി  അസിസ്റ്റ്ന്റ് സ്റ്റേഷൻ ഓഫീസർ എൻ.ജി അശോകൻ , കൂത്തുപറമ്പ് സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സുകുമാരൻ എന്നിവർക്കൊപ്പം മുപ്പത്തഞ്ചോളം റെസ്ക്യൂ ഓഫീസർമാരും , ഹോംഗാർഡ്, സിവിൽ ഡിഫൻസ് , പോലീസ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

No comments