Breaking News

ശക്തമായ കാറ്റും മഴയും; മലയോരത്ത് വ്യാപക നാശനഷ്ടം ഇടിമിന്നലേറ്റ് മാലോം പുഞ്ചയിൽ പശു ചത്തു





വെള്ളരിക്കുണ്ട് : വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഉണ്ടായ വേനൽ മഴയ്ക്കിടെ ഇടിമിന്നലേറ്റ് മാലോം പുഞ്ചയിൽ ഗർഭണിയായ പശു ചത്തു.

ക്ഷീരകർഷകനായ വലിയ പുഞ്ചയിലെ മുതുകാട്ടിൽ ജോർജ് ജോസഫിന്റെ പശു വാണ് ചത്തത്.

തൊഴുത്തിൽ മറ്റു പശുക്കൾകൊ പ്പം ഉണ്ടായിരുന്ന എട്ട്മാസം ഗർഭണിയായ പശു വായിരുന്നു ഇടിമിന്നലിൽ തൊഴുത്തിൽ ചത്ത്‌ വീണത്. തൊഴുത്തിലെ മറ്റ് പശുക്കൾക്ക് പരിക്ക് ഒന്നും സംഭവിച്ചിട്ടില്ല.

ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ട ക്കയം, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അലക്സ് നെടിയകാല എന്നിവർ സ്ഥലം സന്ദർശിച്ചു.

ശക്തമായ കാറ്റും മഴയും ആയിരുന്നു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഈ പ്രദേശങ്ങളിൽ ഉണ്ടായത്. കാറ്റിൽ റബ്ബർ മരം പൊട്ടി വീണ് ചീർക്കയം പുങ്ങംചാൽ റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.


No comments