Breaking News

ജില്ലയുടെ കായിക മേഖലയ്ക്ക് കരുത്തേകാൻ കാഞ്ഞങ്ങാട് പടിഞ്ഞാറേക്കരയിൽ ആധുനിക സൗകര്യങ്ങളോടെ റോയൽ സോക്കർ സെവൻസ് ഫുട്ബോൾ ടർഫ് നാടിന് സമർപ്പിച്ചു


കാഞ്ഞങ്ങാട്: ജില്ലയുടെ കായിക മേഖലയ്ക്ക് കരുത്തേകാൻ കാഞ്ഞങ്ങാട് നഗരത്തോട് ചേർന്ന് പടിഞ്ഞാറേക്കരയിൽ ആധുനികസൗകര്യങ്ങളോടെ  റോയൽ സോക്കർ സെവൻസ് ഫുട്ബോൾ ടർഫ് നാടിന് സമർപ്പിച്ചു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ദേശീയ  ഫുട്ബോൾ താരങ്ങളായ  എം. സുരേഷ് എൻ പി. പ്രദീപ്, മുഹമ്മദ് റാഫി, ആസിഫ് കോട്ടേൽ, സന്തോഷ് എന്നിവർ അണിനിരക്കുന്ന പ്രദർശനമൽസരവും നടന്നു. പ്രദേശിക ജൂനിയർ, സീനിയർ കളിക്കാർ പങ്കെടുക്കുന്ന മത്സരവും നടന്നു

മാറിയ കാലത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പ്രവാസി സംരംഭമാണ് കാഞ്ഞങ്ങാട് യഥാർത്ഥ്യമായത്.

മെയ് ഒന്നു മുതൽ റോയൽ സോക്കർ സെവൻസിന്റെ അഭിമുഖ്യത്തിൽ വിവിധ പ്രായത്തിലുള്ള ആൺകുട്ടികളേയും പെൺകുട്ടികളേയും പരിശീലിപ്പിക്കുന്നതിന് ഫുട്ബോൾ അക്കാദമിയും ഇതോടൊപ്പം പ്രവർത്തിക്കും.

പോലീസ് സേനയുടെ മുൻ ഫുട്ബാൾ കോച്ച്  പി. കുഞ്ഞികൃഷണന്റേയും, മുൻ ഈസ്റ്റ്ബംഗാൾ ക്യാപ്ടനും നാഷണൽ പ്ലെയറുമായ എം സുരേഷുമാണ് അക്കാദമിക്ക് നേതൃത്വമേകുന്നത്.

അഞ്ച് വയസ്സു മുതൽ 14 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇവിടെ പരിശീലനം നൽകും. സെവൻസ് ഫുട്ബോൾമൽസരവേദിയൊരുക്കുന്നതിന് മികച്ച രീതിയിലുള്ള ടറഫ് ഫുട്ബാൾ ഗ്രൗണ്ടാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

No comments