Breaking News

ചെറുപുഴ പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം; പുളിങ്ങോം, ചുണ്ട, വാഴക്കുണ്ടം ടൗണുകൾ അടച്ചിടും


ചെറുപുഴ: സെക്ടറല്‍ മജിസ്ട്രേറ്റിൻ്റെ  സാന്നിധ്യത്തിൽ ചെറുപുഴ പഞ്ചായത്ത് അടിയന്തിര കോവിഡ് ജാഗ്രതാ സമിതി യോഗ തീരുമാന പ്രകാരം പുളിങ്ങോം, ചുണ്ട, വാഴക്കുണ്ടം  ടൗണുകൾ അടച്ചിടുന്നതിനും പഞ്ചായത്തിലെ മറ്റ്‌ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാത്രി 7 മണി വരെയായി നിശ്ചയിക്കുന്നതിനും തീരുമാനിച്ചു. 


പുളിങ്ങോം FHC യുടെ നേതൃത്വത്തിൽ പുളിങ്ങോം വ്യാപാരഭവനിൽ ഇന്ന് 

100 പേരില്‍ നടത്തിയ ആന്റിജൻ പരിശോധനയില്‍ 27 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 24 പേരും ചെറുപുഴ പഞ്ചായത്തില്‍ നിന്നുള്ളവരാണ്. ഇതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.


കൂടാതെ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം,കണ്ടെയ്ൻമെൻ്റ് സോണുകളിലെ നിയന്ത്രണം എന്നിവയും കർശനമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. നോമ്പുതുറ പോലുള്ള പരിപാടികൾ ആൾക്കൂട്ടമില്ലാതെ, ചടങ്ങ് മാത്രമായി നടത്തുന്നതിനും പങ്കാളിത്തം സർക്കാർ നിർദ്ദേശത്തിന് വിധേയമായി പരിമിതപ്പെടുത്തുന്നതിനും തീരുമാനിച്ചു.എല്ലാവിധ ഉൽസവങ്ങളും ചടങ്ങുകളും കോവിഡ് പ്രതിരോധ മാർഗനിർദ്ദേശപ്രകാരം മാത്രം നടത്തുന്നതിന് ബന്ധപ്പെട്ടവരോട് അറിയിക്കുന്നു. 


വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോലീസിൻ്റെ അനുമതിയില്ലാതെ പ്രവേശിക്കരുത്. എല്ലാ ചടങ്ങുകളും 2 മണിക്കൂർ എന്ന സമയ ക്ലിപ്തത പാലിക്കുകയും പോലീസ് അനുമതി നൽകിയതിന് ശേഷം മാത്രം നടത്തുകയും ചെയ്യുക. നിലവിൽ മുൻകൂർ അനുമതി നേടിയവർ ഇക്കാര്യത്തിൽ പോലീസുമായി ബന്ധപ്പെടേണ്ടതാണ്. വാർഡ്തല RRTമാർക്കും ജനപ്രതിനിധികൾക്കുമുള്ള ഓൺലൈൻ പരിശീലനം 19 ന് 2 മണി മുതൽ നടക്കും.

No comments