"രഞ്ജിത്ത് ആർ പാണത്തൂർ നമ്മുടെയാകെ അഭിമാനവും പ്രചോദനവും ' അഭിനന്ദനങ്ങളുമായി ധനമന്ത്രി തോമസ് ഐസക്കും
പ്രതികൂലമായ ജീവിതസാഹചര്യങ്ങളോടു പടവെട്ടി, പഠിച്ചുയർന്ന്, റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയ രഞ്ജിത്ത് ആർ പാണത്തൂരിനു അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് ധനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ തോമസ് ഐസക്കും .അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ കൂടിയാണ് അഭിനന്ദനങ്ങൾ അറിയിച്ചത്
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ..
പ്രതികൂലമായ ജീവിതസാഹചര്യങ്ങളോടു പടവെട്ടി, പഠിച്ചുയർന്ന്, റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയ കാസർഗോഡ് കാഞ്ഞങ്ങാടുകാരനായ രഞ്ജിത്ത് ആർ പാണത്തൂർ നമ്മുടെയാകെ അഭിമാനവും പ്രചോദനവുമാണ്. തോറ്റു തുടങ്ങി എന്ന തോന്നൽ ജയിക്കണമെന്ന വാശിയയാക്കി മാറ്റിയ ആ ജീവിതഗാഥ ഒരു മാതൃകാപാഠപുസ്തകമാണ്.
ഇത്തരത്തിൽ അസാമാന്യമായ ഇച്ഛാശക്തിയോടെ പഠിച്ചു വളർന്ന് രാജ്യത്തിന്റെ പ്രഥമ പൌരന്റെ സ്ഥാനത്തെത്തിയ മഹാനായ കെ ആർ നാരായണനെപ്പോലുള്ളവരുടെ ജീവചരിത്രം നമ്മുടെ മുന്നിലുണ്ട്. പ്രതിസന്ധികളിൽ തളരാതെ, സാമൂഹിവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയെ അതിജീവിക്കാൻ വിദ്യാഭ്യാസം ആയുധമാക്കി പടവെട്ടുന്ന രഞ്ജിത്തിനെപ്പോലുള്ളവരുടെ ജീവിതം എല്ലാവർക്കും പ്രചോദനമായി മാറും. രഞ്ജിത്തിനും മാതാപിതാക്കൾക്കും അധ്യാപകർക്കും എല്ലാ അഭിനന്ദനങ്ങളും വിജയാശംസകളും നേരുന്നു.
No comments