അടുത്ത അധ്യയന വർഷവും ഓൺലൈൻ പ്ലാറ്റ്ഫോമിലേക്കോ?
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷാരംഭവും ഓണ്‍ലൈന്‍/ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍തന്നെ തുടങ്ങേണ്ടിവരുമെന്ന സൂചന നല്കി വിദ്യാഭ്യാസവകുപ്പ്. വിദ്യാര്‍ഥികളില്‍നിന്ന് പ്രതികരണവും അധ്യാപക പങ്കാളിത്തവും ഉറപ്പാക്കുന്ന രീതിയില്‍ ഡിജിറ്റല്‍ ക്ലാസുകളാണ് കൈറ്റ് ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം സംപ്രേഷണം ചെയ്ത ക്ലാസുകള്‍ വെബ്സൈറ്റിലും യൂട്യൂബിലും ലഭ്യവുമാണ്.
കോവിഡ് രണ്ടാംതരംഗ ഭീതിയില്‍ ഏറെ കരുതലോടെയാണ് എസ്.എസ്.എല്‍.സി, രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള പരീക്ഷ നടത്തിപ്പ് രോഗവ്യാപനത്തിന് വഴിവെക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ പരീക്ഷ നടത്തിപ്പില്‍ മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് പരിഗണന. പരീക്ഷ നടത്തിപ്പും മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും പൂര്ത്തിയാകുേമ്ബാഴേക്കും ജൂണ്‍ പകുതി പിന്നിടും.
കോവിഡ് രണ്ടാം തരംഗത്തില്‍ മൂന്നാഴ്ച നിര്‍ണായകമാണ്. ഇത് പുതിയ അധ്യയന വര്‍ഷത്തിെന്റ കാര്യത്തിലും നിര്‍ണായകമാവും. കഴിഞ്ഞവര്‍ഷം സ്കൂള്‍ ജൂണില്‍ തുറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിക്കുകയായിരുന്നു.
പൊതുപരീക്ഷ എഴുതുന്ന പത്ത്, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഇത് ഡിസംബര്‍വരെ തുടര്‍ന്ന് ജനുവരി മുതല്‍ സ്കൂളിലെത്തിച്ച് റിവിഷന്‍ ക്ലാസും സംശയനിവാരണ അവസരവും ഒരുക്കി.
മറ്റ് ക്ലാസുകളിലെ കുട്ടികള്‍ക്ക് ക്ലാസ് റൂം അധ്യയനം നടത്തിയതുമില്ല

No comments